Skip to main content

Posts

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക. 
Recent posts

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ: 1.ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. മുറിയില് ആരും ഇല്ലെങ്കില് തീര്ചയായും ഫാനും ലൈറ്റും ഓഫ് ചെയ്യണം. 2.ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം. 3.വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ ( 5/10/15 വാട്ട്) ഉപയോഗിക്കുക. ഇവക്കു 60/100 വാട്ട് സാധാരണ ബള്ബിന്റത്ര വെളിച്ചം തരാന് കഴിയും. തുടക്കത്തിലുള്ള അധികചിലവു മൂന്നു മാസം കൊണ്ടു ലാഭമാകും. 4.ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. വായിക്കുവാന് സി എഫ് എല് ഉപയോഗിക്കുന്ന മേശ വിളകുകള് ആണു നല്ലതു. 5.സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക. 6.വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം,

ഊര്ജ ദുര്വ്യയവും ഹരിത വാതക ഉത്പാദനവും അമേരിക്കയില്

ഇന്നത്തെ രീതിയില് മനുഷ്യന് ഊര്ജം ഉപയോഗിച്ചാല് അടുത്ത തലമുറ കഷ്ടത്തില് ആവും. എണ്ണ കൂടിയാല് ഇരുപത് വര്ഷം കുടി ഉപയോഗിക്കാനേ ഉണ്ടാവുകയുള്ളൂ. കല്ക്കരി മറ്റു ഇന്ധനങ്ങള് എല്ലാം തീര്ന്നു വരുകയാണ്. സൌര ഊര്ജവും കാറ്റില് നിന്നും മറ്റും ഉള്ള ഊര്ജവും കാര്യമായി ഉപയോഗിച്ചേ കഴിയു. ഭാവിയില്. അല്ലെങ്കില് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം അസഹ്യമാവും. ഭൂമിയിലെ ഹരിത വാതക ഉല്പാദന ( Greengas emission) വും തല്ഫലമായി ഉണ്ടാവുന്ന ഭൌമ താപനവും (Global warming) ഭാവിതലമുറകളുടെ കാര്യം വളരെ അധികം ബുദ്ധിമുട്ടില് ആക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗത്തില് ഏറ്റവും മുന്പില് അമേരിക്ക തന്നെയാണ്. ലോകത്തില് ഉപയോഗിക്കുന്ന ഇന്ധനത്തില് ഇരുപതു ശതമാനം അമേരിക്കയില് ഉപയോഗിക്കുന്നു. അമേരിക്കയിലെ ജനസംഖ്യ ലോകജനസംഖ്യയുടെ വെറും അഞ്ചു ശതമാനം മാത്രമാണെന്നു ഓര്ക്കുക. അമേരിക്കക്കാര്ക്ക് ഇന്ധന ഉപയോഗം കുറയ്കുന്നതില് തീരെ ശ്രദ്ധയില്ല . ഒരു കടയില് സാധനം വാങ്ങാന് വേണ്ടി കയറുമ്പോള് അഞ്ചും പത്തും മിനുട്ടുകള് വണ്ടി ഓഫ് ചെയ്യാതെ ഇടുന്നത് സാധാരണ ആണ്. കഷ്ടിച്ചു ഇരുനൂറു മീറ്റര് ദൂരത്തില് മാത്രം ഉള്ള അയല് വീട്ടിലേക്കു പോകാന് പോലും സ്വന

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ

മുന്ന് പിന്നും രണ്ടു പിന്നും എന്തിന് ?

വിവിധ തരം മൂന്നു പിന്‍ പ്ലഗ്ഗുകള്‍ ( E - എര്തിലേക്ക് സോക്കടുവഴി L - ലൈനിലേക്ക് (ഫെഇയിസു) N - ന്യുട്രല്‍ ) ഉപകരണത്തില്‍ നിന്നു വരുന്ന രണ്ടു കംപികള് L, N ഇവയിലും ഉപകരണത്തിന്റെ പുറം ചട്ട E എന്ന വലിയ അഗ്രത്ത്തിലും ബന്ധിപ്പിക്കുന്നു. ഭിത്തിയിലുള്ള സോക്കടിലാവട്ടെ E എണ്ണ അഗ്രം എര്തിലെക്കും L ഫെയിസ് ലൈനിലെക്കും N ന്യുട്രളിലെക്കും ബന്ധിപ്പിക്കു വേറൊരുതരം മൂന്നു പിന്‍ പ്ലഗ്ഗ് വീട്ടിലെ വൈദ്യുത പ്ലഗ്ഗുകളില്‍ രണ്ടു പിന്നുള്ളതും മു‌ന്നു പിന്നുള്ളതും കണ്ടിട്ടുണ്ടാവുമല്ലോ. ഇതെന്താണ്? ഇതെന്തിനാണ്? സംശയം വരാം. ഒരു മുന്ന് പിന്‍ പ്ലുഗ്ഗിനു രണ്ടു പിന്‍ പ്ലുഗ്ഗിന്റെ ഇരട്ടിയലധികം വില വരും. അപ്പോപ്പിന്നെ എന്തിനാ ഈ അധികച്ചിലവു? ഇതു ഒരു അധികച്ച്ചിലവല്ലാം തീര്‍ച്ച. സാധാരണ മു‌ന്നു പിന്‍ വഴി കരണ്ടു കൊടുക്കുന്നത് കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കാണ്. ഉദാഹരണത്തിന്, ഫ്രിട്ജ്, ഹിടര്‍ , ഇസ്തിരിപ്പെട്ടി എന്നിവക്കാണല്ലോ. അതെന്താ ഇനത്തിനു മാത്രം? കാരണം ഇത്തരം ഉപകരണങ്ഗ്ന്ങള്‍ പലപ്പോഴും നാം കൈകൊണ്ടു തൊട്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഫ

മൂന്നു ഫെയ്സും സിംഗിള് ഫെയ്സും

ചില വീടുകളില് മുന്നു ഫെയ്സ വൈദ്യുതിയും ചില വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതിയുമാണു എന്നു കെട്ടിട്ടുണ്ടല്ലോ? ഇതെന്തിനാണെന്നും ഇതെന്താണെന്നു0 പരിശോധിക്കാം. മുമ്പു പറഞ്ഞതു പോലെ സാധാരണ വീട്ടില് ഉപയോഗിക്കുന്ന ഒരു വീളക്കിനൊ മ്റ്റു വൈദ്യുത ഉപകരണത്തിനോ വൈദ്യുതലൈനുമായി ബന്ധിപ്പിക്കുന്നതു രണ്ടു കമ്പികളില് കൂടിയാണു. ഒരു കമ്പിക്കു ഫെയിസ് എന്നും മറ്റേ കമ്പിക്കു ന്യൂട്രല് എന്നും പറയുന്നു. ന്യ്യുട്രലില് അറിയാതെ കൈകൊണ്ടു തൊട്ടാല് കരണ്ടു അടിക്കുകയില്ല, കാരണം ഈ ഭാഗം ലൈനില് പല സ്ഥലത്തും ഭൂമിയോടു ബന്ധിപ്പിച്ചിരിക്കും. നിരത്തിന്റെ വശങ്ങളില് ഉള്ള പോസ്റ്റില് നിന്നു വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്നതു രണ്ടു കമ്പി മാത്രം ഉപയോഗിച്ചാണെങ്കില് നിങ്ങളുടെ വീട്ടിലെ വൈദ്യുതി സിംഗിള് ഫെയിസ് ആണു. താരതമ്യേന ചെറിയതും ഇടത്തരവുമായ വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതി മതിയാവും. എന്നാല് ഒരു വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ എണ്ണവും ഉപഭോഗവും ഒരു നിശ്ചിതമൂല്യത്തില് കൂടുതല് ആയാല് സിംഗിള് ഫെയിസ് പകരം മൂന്നു ഫെയിസ് വൈദ്യുതി വേണമെന്നു നിബന്ധനയുണ്ടു. വലിയ വീടുകളിലും ഫാക്ടറികളിലും മറ്റും ഇത്തരം വൈദ്യുതി വേണം. സിംഗിള് ഫെയിസ് വൈദ്യുത