Skip to main content

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു.

2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല.

3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക. 

4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു. 

5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക. 

6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക. 

Comments

asrus irumbuzhi said…
നല്ല അറിവുകള്‍ ..
പക്ഷെ ഇത് ആളുകളിലേക്ക് എത്തിക്കെണ്ടേ !?
ആദ്യമായി ഇതിലെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക (എന്നാലെ ആളുകള്‍ കമന്റ് നല്‍കൂ..)
ഫോളോ ബട്ടന്‍ (ഫ്രണ്ട് കണക്ട് ) ചേര്‍ക്കുക
അഗ്രിഗേറ്റര്‍ ചേര്‍ക്കുക ( ജാലകം പോലെയുള്ള )
ഇവിടെ ഒന്ന് ഒപ്പിട്ടോളൂ...http://mablogwriters.blogspot.com/

...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
http://mablogwriters.blogspot.com/



Popular posts from this blog

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ ...

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ...