Skip to main content

ഊര്ജ ദുര്വ്യയവും ഹരിത വാതക ഉത്പാദനവും അമേരിക്കയില്

ഇന്നത്തെ രീതിയില് മനുഷ്യന് ഊര്ജം ഉപയോഗിച്ചാല് അടുത്ത തലമുറ കഷ്ടത്തില് ആവും. എണ്ണ കൂടിയാല് ഇരുപത് വര്ഷം കുടി ഉപയോഗിക്കാനേ ഉണ്ടാവുകയുള്ളൂ. കല്ക്കരി മറ്റു ഇന്ധനങ്ങള് എല്ലാം തീര്ന്നു വരുകയാണ്. സൌര ഊര്ജവും കാറ്റില് നിന്നും മറ്റും ഉള്ള ഊര്ജവും കാര്യമായി ഉപയോഗിച്ചേ കഴിയു. ഭാവിയില്. അല്ലെങ്കില് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം അസഹ്യമാവും. ഭൂമിയിലെ ഹരിത വാതക ഉല്പാദന ( Greengas emission) വും തല്ഫലമായി ഉണ്ടാവുന്ന ഭൌമ താപനവും (Global warming) ഭാവിതലമുറകളുടെ കാര്യം വളരെ അധികം ബുദ്ധിമുട്ടില് ആക്കും.

പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗത്തില് ഏറ്റവും മുന്പില് അമേരിക്ക തന്നെയാണ്. ലോകത്തില് ഉപയോഗിക്കുന്ന ഇന്ധനത്തില് ഇരുപതു ശതമാനം അമേരിക്കയില് ഉപയോഗിക്കുന്നു. അമേരിക്കയിലെ ജനസംഖ്യ ലോകജനസംഖ്യയുടെ വെറും അഞ്ചു ശതമാനം മാത്രമാണെന്നു ഓര്ക്കുക. അമേരിക്കക്കാര്ക്ക് ഇന്ധന ഉപയോഗം കുറയ്കുന്നതില് തീരെ ശ്രദ്ധയില്ല . ഒരു കടയില് സാധനം വാങ്ങാന് വേണ്ടി കയറുമ്പോള് അഞ്ചും പത്തും മിനുട്ടുകള് വണ്ടി ഓഫ് ചെയ്യാതെ ഇടുന്നത് സാധാരണ ആണ്. കഷ്ടിച്ചു ഇരുനൂറു മീറ്റര് ദൂരത്തില് മാത്രം ഉള്ള അയല് വീട്ടിലേക്കു പോകാന് പോലും സ്വന്തം വാഹനം ഉപയോഗിക്കുന്നവര് ധാരാളം . രാത്രി കമ്പ്യുട്ടര് ഓഫ് ചെയ്യാല് പോലും ഇപ്പോള് ഉപയോഗിക്കുന്ന ഊര്ജത്ത്തില് 5 % കുറയ്കാന് കഴിയും അവിടെ. കംപ്യുട്ടര് ഓണ് ആയി ഉപയോഗക്ഷമം ആകാന് 20 സെക്കണ്ടു ക്ഷമിക്കാന് പോലും ആള്കാര് തയാറല്ല. കോണി ഒന്നാം നിലയിലേക്ക് പോലും കയറാനും ഇറങ്ങാനും ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ സ്ഥലത്തും സ്വയം പ്രവര്ത്തിക്കുന്ന (ആട്ടോമാടിക്) വാതല് ആണ്. അപൂര്വം കറങ്ങുന്ന വാതില് വച്ചിരിക്ക്കുന്നിടത്തില് പ്രത്യേകം എഴുതുന്നു ഇത് ഊര്ജ ഉപയോഗം കുറയ്ക്കാനാണ്, സഹായിക്കുക എന്ന്. എന്നാല് അവിടെയും വീല് ചെയര് ഉപയോഗിക്കുന്നവരുടെ വാതില് ഉപയോഗിക്കാന് ആണ് ആള്കാര്ക്ക് താല്പര്യം. ഊര്ജം സംരക്ഷിക്കണം എന്നും മറ്റും ചില പരസ്യം കാണാം. പക്ഷെ അപൂര്വം ആള്കാരെ ഇത് ശ്രദ്ധിക്കാറുള്ളൂ ഒരു വീട്ടില് മുന്നും നാലും കാറുകള് സാധാരണം ആണ്. പൊതു വാഹനങ്ങള് വളരെ കുറവ്. ആവശ്യമില്ലാത്തപ്പോള് വീട് ചൂടാക്കാനുള്ള സംവിധാനം ഓഫ് ചെയ്യാന് പോലും ആള്കാര് മറക്കുന്നു. ഇന്ധനത്തിന്റെ വില വളരെ കുറവാണെന്നത് കൊണ്ടു ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. വഴി അറിയാന് ആരോടെങ്കിലും ചോദിക്കാന് കാല് നട യാത്രക്കാരെ കാണാന് കിട്ടുകയില്ല. കഷ്ടിച്ചു അഞ്ഞൂറു മീറ്റര് അകലത്തില് ഉള്ള പാര്കില് കാറില് വന്നിറങ്ങി പാര്കിനു ചുറ്റും ഓടുന്ന ദമ്പതികളെ ഞാന് കണ്ടിട്ടുണ്ട്.

ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തിനും ഭൌമ താപനില വര്ദ്ധിക്കുന്നതിനും പ്രധാന കാരണം വാഹനങ്ങളില് നിന്നും ഫാക്ടറികളില് നിന്നും പുറന്തള്ളുന്ന വാതകങ്ങള് ആണ്. നീരാവി, കാര്ബണ് മോണോക്സൈടും കാര്ബണ് ഡയോക്സൈഡും മീഥെയിന്, നയിട്രസ് ഓക്സൈഡ് എന്നീ വാതകങ്ങള് ആണ് ഭൌമ താപനത്തിന്നു കാരണം. 1992 ഇല് റിയോഡി ജെനിറോയില് കൂടിയ ഭൌമ സമ്മേളനത്തില് അമേരിക്ക മറ്റു വികസിത രാജ്യങ്ങല്കൊപ്പം ഹരിത വാതകത്തിന്റെ അളവ് 1990 ഇലേ നിലയിലേക്ക് 2000 ലെങ്കിലും എത്തിക്കാമെന്ന് ഏറ്റിരുന്നു. എന്നാല് ഇത് തുടര്ച്ചയായി വര്ദ്ധിച്ചു കൊണ്ടിരിക്കുന്നെ ഉള്ളു.1996ഇല് മാത്രം അത്3.4% വര്ദ്ധിച്ചു. ഭൂമിയിലെ താപ നില കഴിഞ്ഞ ഒരു നൂറ്റാണ്ടില് ഉണ്ടായ വര്ധന കഴിഞ്ഞ പത്ത് വര്ഷം കൊണ്ടു ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നു. താപനില 3 - 4 C വര്ദ്ധിച്ചാല് ധ്റുവങ്ങളിലെ മഞ്ഞുരുകി ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങിപ്പോകും. കഴിഞ്ഞ നൂറ്റാണ്ടില് ഭൂമിയിലെ താപനില 0.6C ഉയര്ന്നിട്ടുണ്ട്. എന്നാല് യുഎന്നിലെ കണക്കുപ്രകാരം 2100ഇല് ഭൂമിയിലെ ശരാശരിതാപനില1.4 - 5.8 C വരെ 2100 ഇല് വര്ദ്ധിക്കാന് സാധ്യതയുണ്ട് എന്ന് കണക്കാക്കിയിരിക്കുന്നു. 2050ആകുമ്പോഴേക്ക് ഭുമിയിലെ പത്ത് ലക്ഷം ജീവജാലങ്ങള് എങ്കിലും നാമാവശേഷമാവുമത്രേ. ക്യാനഡായ്കടുത്തുള്ള ഗ്രീന് ലാന്ഡില് താപനില മൂന്നു ഡിഗ്രി ഉയര്ന്നാല് ഐസ് ഉരുകിത്തുടങ്ങും. ഏഴു ഡിഗ്രി ഉയര്ന്നാല് ഗ്രീന്ലാണ്ടിലെ ഐസ് മുഴുവന് ഉരുകും.ഭാഗികമായി ഇവിടത്തെ ഐസുരുകിയാല് പോലും കടലിലെ വെള്ളത്തിന്റെ നില ഒരു മീറ്റര് ഉയരും. ഇത് സംഭവിച്ചാല് തന്നെ അമേരിക്കയുടെ തെക്കുള്ള ഫ്ലോരിഡാ മേഖല വെള്ളത്തിനടിയില് ആകും. ഇന്ത്യന് സമുദ്രത്തിലെ മാലദ്വീപും നൈല്നദിയുടെ തീരവും ബംഗ്ലാദേശും താമസിക്കാന് പറ്റാത്തതാവും.

ചുരുക്കത്തില് ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും ഇന്ധന ഉപയോഗത്തിലും ഊര്ജസംരക്ഷണത്തിലും ശ്രദ്ധിച്ചില്ലെങ്കില് ഏതാനും തലമുറകള് കുടി മാത്രമേ മനുഷ്യരാശിക്ക് നില നില്പുന്ടാവുകയുള്ളൂ എന്ന് കണക്കുകള് കാണിക്കുന്നു.

Comments

Popular posts from this blog

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക. 

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ ...

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ...