ചിത്രം 2. ഏ സി വൈദ്യുതിയില് വോള്ടത,കറണ്ടു, ശക്തി എന്നിവയുടെ തരംഗ രൂപങ്ങള്. നീല നിറത്തില് ഉള്ള കറണ്ടു, ചുവപ്പു നിറത്തില് ഉള്ള വോള്ടതയെക്കാള് പിന്നിലാണു. അതുകൊണ്ടു ഈ കറണ്ടിനു പിന് നില കറണ്ടെന്നു പറയുന്നു. ചിത്രത്തില് കറണ്ടു വോള്റ്ടതയുടെ 90 ഡിഗ്രീ പുറകില് ആണു. ചിത്രം 1. ഏ സി വൈദ്യുതി സമയം അനുസരിച്ചു മാറുന്നതു കാണിച്ചിരിക്കുന്നു. 20 മില്ലി സെക്കണ്ടു കൊണ്ടു ഒരു ആവ്രിത്തി പൂറ്തിയാകുന്നു . വൈദ്യുതി രണ്ടുതരം ഉണ്ടെന്നു മുമ്പു പറഞ്ഞല്ലൊ. ഏ സി യും ഡി സി യും . ഏ സി വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം ഡി സി വൈദ്യുതിയാണെങ്കില് ദിശ മാറാതെയും ഇരിക്കും. കറണ്ടിന്റെ രീതിയും അങ്ങനെ തന്നെ. ഇന്നത്തെ വന്‍ കിട വൈദ്യുതകേന്ദ്രങ്ങളില് എല്ലാം ഉല്പാദിപ്പിക്കുന്നതു ഏ സി വൈദ്യുതി ആണു. ഡി സി വൈദ്യുതി പരിമിതമായി ഉല്പാദിപ്പിക്കപ്പെടുന്നു, ബാറ്റെറിയിലും മറ്റും ഡി സി വൈദ്യുതി ആണു ഉല്പാദിപ്പിക്കപ്പെടുന്നത് . ശക്തി (power) കണക്കാക്കുന്നതു ഏ സി യിലും ഡി സി യിലും വേറെ രീതിയില് ആണു. ഡി സി യില് വോള്റ്റതയെ കരണ്ടു കൊണ്ടു ഗുണിച്ചാല് ശക്തി കിട്ടും. ഉദാഹരണത്തിനു 200 വോള്ടു വൈദ്യുതിയില് 10 ആമ്പിയറ് കറന്റെടുത്താല്...
വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര് സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം. വൈദ്യുതിയുടെ ഉപയോഗത്തെപറ്റി ചില വിവരങ്ങള്‍ ഈ ബ്ലോഗില്‍ കൂടി അറിയിക്കുന്നു. രസകരമല്ലെന്കിലും ഇതൊരു ആവശ്യമാകുന്നു. സംശയങ്ങള്‍ ഉണ്ടാവാം. കമ്മെണ്ടയോ ഈമെയില്‍ വഴിയോ ചോദിച്ചാല്‍ കഴിവതും ഉത്തരം തരാന്‍ ശ്രമിക്കാം.