Skip to main content

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL)
എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ്. ഈ ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും. ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ. ബാക്കി വെറുതെ നഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു. ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല. 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും. സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും. ചുരുക്കത്തില്‍, തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത്താം.
എന്നാല്‍ സി എഫ് എല്‍ (CFL) എന്ന ചുരുക്കപ്പേര് കൊണ്ടറിയപ്പെടുന്ന കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാമ്പ് ട്യുബിനെക്കളും ലാഭകരമാണ്. 40 വാട് ട്യുബിന്റെ വെളിച്ചം 15 വാട്ട് സി എഫ് എല് ഉണ്ടാക്കാം. സി എഫ് ലാമ്പുകള്‍ ഉപയോഗിച്ചാലുള്ള ലാഭം ഇതില്‍ നിന്നു കണക്കാക്കാം. ഇതിനുള്ള ഒരേ ഒരു ദുഷ്യവശം മെര്‍കുറി ഉപയോഗിക്കുന്നത് കൊണ്ടു പരിസര മലിനീകരണം ഉണ്റാകുമോ എന്നതാണ്.
അതുകൊണ്ടു വൈദ്യുത ബില് കുറക്കാന്‍ സാധാരണ ബള്‍ബുകള്‍ മാറി ട്യുബെ ലൈറ്റോ സി എഫ് ലാംപോ ആകുകയാണ് നല്ലത്. പ്രത്യേകിച്ചും കുടുതല്‍ സമയം കത്തിക്കിടക്കുന്ന ഇടനാഴികളിലും കുളിമുറി അടുക്കള എന്നിവയിലും. ഇതില്‍ നിന്നു തന്നെ ഗണ്യമായി വൈദ്യുത ചെലവ് കുറക്കാന്‍ കഴിയും. ആദ്യം അല്പം പണം കുടുതല്‍ ചിലവാക്കണമെന്നു മാത്രം. എല്ലാ വീടുകളിലും സി എഫ് എല്‍ ഉപയോഗിച്ചാല്‍ തന്നെ വളരെ അധികം ഉര്‍ജചിലവ് കുറക്കാന്‍ കഴിയും. ചില സര്‍ക്കാര്‍ സ്ഥാപനങ്ങള് ( ANERT ) വില കുറച്ചു ഇത്തരം വിളക്കുകള്‍ വിറ്റിരുന്നു. ഗ്യാസിനും പെട്രോളിനും സബ്സിഡി ഉള്ളതുപോലെ കുറഞ്ഞ ചിലവില്‍ ഇത്തരം വിളക്കുകള്‍ ലഭ്യമായാല്‍ എല്ലാവരും ഇതുപയോഗിക്കും തീര്‍ച്ചയാണ്. വൈദ്യുത ബോര്‍ഡിനും പൊതുജനങ്ങല്കും ഒരുപോലെ പ്രയോജനം ഉണ്ടാകും. അതിന് ഒരി തീവ്ര യാതന പരിപാടി എടുക്കേണ്ടിയിരിക്കുന്നു.

Comments

ശ്രീ said…
നല്ല പോസ്റ്റ്.
ബാത്‌റൂമിലുള്ള ഫിലമെന്റ് ബള്ബുക|ള്‍ പെട്ടെന്ന് കേടാകുന്നത് കാണാം. കേടായ CFLന്റെ സര്ക്യൂട്ടുകള്‍ കുടുതലും കേട് വരാറില്ല, ഈ സര്ക്യ്യൂട്ട് ഉപയോഗിച്ച് 2അടി റ്റ്യൂബ് ലൈറ്റുകള്‍ വളരെക്കാലം പ്രവര്ത്തിപ്പിക്കാം...
നല്ല സംരംഭം, അഭിനന്ദനങ്ങള്‍

കടവന്‍,
അതെങ്ങിനെ എന്നൊന്ന് വിശദീകരിക്കാമോ?
എങ്ങിനെയാണ് കണക്റ്റ് ചെയ്യുക?

Popular posts from this blog

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ ...

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ...

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക.