ഇന്നത്തെ രീതിയില് മനുഷ്യന് ഊര്ജം ഉപയോഗിച്ചാല് അടുത്ത തലമുറ കഷ്ടത്തില് ആവും. എണ്ണ കൂടിയാല് ഇരുപത് വര്ഷം കുടി ഉപയോഗിക്കാനേ ഉണ്ടാവുകയുള്ളൂ. കല്ക്കരി മറ്റു ഇന്ധനങ്ങള് എല്ലാം തീര്ന്നു വരുകയാണ്. സൌര ഊര്ജവും കാറ്റില് നിന്നും മറ്റും ഉള്ള ഊര്ജവും കാര്യമായി ഉപയോഗിച്ചേ കഴിയു. ഭാവിയില്. അല്ലെങ്കില് നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം അസഹ്യമാവും. ഭൂമിയിലെ ഹരിത വാതക ഉല്പാദന ( Greengas emission) വും തല്ഫലമായി ഉണ്ടാവുന്ന ഭൌമ താപനവും (Global warming) ഭാവിതലമുറകളുടെ കാര്യം വളരെ അധികം ബുദ്ധിമുട്ടില് ആക്കും. പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗത്തില് ഏറ്റവും മുന്പില് അമേരിക്ക തന്നെയാണ്. ലോകത്തില് ഉപയോഗിക്കുന്ന ഇന്ധനത്തില് ഇരുപതു ശതമാനം അമേരിക്കയില് ഉപയോഗിക്കുന്നു. അമേരിക്കയിലെ ജനസംഖ്യ ലോകജനസംഖ്യയുടെ വെറും അഞ്ചു ശതമാനം മാത്രമാണെന്നു ഓര്ക്കുക. അമേരിക്കക്കാര്ക്ക് ഇന്ധന ഉപയോഗം കുറയ്കുന്നതില് തീരെ ശ്രദ്ധയില്ല . ഒരു കടയില് സാധനം വാങ്ങാന് വേണ്ടി കയറുമ്പോള് അഞ്ചും പത്തും മിനുട്ടുകള് വണ്ടി ഓഫ് ചെയ്യാതെ ഇടുന്നത് സാധാരണ ആണ്. കഷ്ടിച്ചു ഇരുനൂറു മീറ്റര് ദൂരത്തില് മാത്രം ഉള്ള അയല് വീട്ടിലേക്കു പോകാന് പോലും സ്വന
വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര് സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം. വൈദ്യുതിയുടെ ഉപയോഗത്തെപറ്റി ചില വിവരങ്ങള്‍ ഈ ബ്ലോഗില്‍ കൂടി അറിയിക്കുന്നു. രസകരമല്ലെന്കിലും ഇതൊരു ആവശ്യമാകുന്നു. സംശയങ്ങള്‍ ഉണ്ടാവാം. കമ്മെണ്ടയോ ഈമെയില്‍ വഴിയോ ചോദിച്ചാല്‍ കഴിവതും ഉത്തരം തരാന്‍ ശ്രമിക്കാം.