Skip to main content

Posts

Showing posts from 2008

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ

മുന്ന് പിന്നും രണ്ടു പിന്നും എന്തിന് ?

വിവിധ തരം മൂന്നു പിന്‍ പ്ലഗ്ഗുകള്‍ ( E - എര്തിലേക്ക് സോക്കടുവഴി L - ലൈനിലേക്ക് (ഫെഇയിസു) N - ന്യുട്രല്‍ ) ഉപകരണത്തില്‍ നിന്നു വരുന്ന രണ്ടു കംപികള് L, N ഇവയിലും ഉപകരണത്തിന്റെ പുറം ചട്ട E എന്ന വലിയ അഗ്രത്ത്തിലും ബന്ധിപ്പിക്കുന്നു. ഭിത്തിയിലുള്ള സോക്കടിലാവട്ടെ E എണ്ണ അഗ്രം എര്തിലെക്കും L ഫെയിസ് ലൈനിലെക്കും N ന്യുട്രളിലെക്കും ബന്ധിപ്പിക്കു വേറൊരുതരം മൂന്നു പിന്‍ പ്ലഗ്ഗ് വീട്ടിലെ വൈദ്യുത പ്ലഗ്ഗുകളില്‍ രണ്ടു പിന്നുള്ളതും മു‌ന്നു പിന്നുള്ളതും കണ്ടിട്ടുണ്ടാവുമല്ലോ. ഇതെന്താണ്? ഇതെന്തിനാണ്? സംശയം വരാം. ഒരു മുന്ന് പിന്‍ പ്ലുഗ്ഗിനു രണ്ടു പിന്‍ പ്ലുഗ്ഗിന്റെ ഇരട്ടിയലധികം വില വരും. അപ്പോപ്പിന്നെ എന്തിനാ ഈ അധികച്ചിലവു? ഇതു ഒരു അധികച്ച്ചിലവല്ലാം തീര്‍ച്ച. സാധാരണ മു‌ന്നു പിന്‍ വഴി കരണ്ടു കൊടുക്കുന്നത് കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കാണ്. ഉദാഹരണത്തിന്, ഫ്രിട്ജ്, ഹിടര്‍ , ഇസ്തിരിപ്പെട്ടി എന്നിവക്കാണല്ലോ. അതെന്താ ഇനത്തിനു മാത്രം? കാരണം ഇത്തരം ഉപകരണങ്ഗ്ന്ങള്‍ പലപ്പോഴും നാം കൈകൊണ്ടു തൊട്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഫ

മൂന്നു ഫെയ്സും സിംഗിള് ഫെയ്സും

ചില വീടുകളില് മുന്നു ഫെയ്സ വൈദ്യുതിയും ചില വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതിയുമാണു എന്നു കെട്ടിട്ടുണ്ടല്ലോ? ഇതെന്തിനാണെന്നും ഇതെന്താണെന്നു0 പരിശോധിക്കാം. മുമ്പു പറഞ്ഞതു പോലെ സാധാരണ വീട്ടില് ഉപയോഗിക്കുന്ന ഒരു വീളക്കിനൊ മ്റ്റു വൈദ്യുത ഉപകരണത്തിനോ വൈദ്യുതലൈനുമായി ബന്ധിപ്പിക്കുന്നതു രണ്ടു കമ്പികളില് കൂടിയാണു. ഒരു കമ്പിക്കു ഫെയിസ് എന്നും മറ്റേ കമ്പിക്കു ന്യൂട്രല് എന്നും പറയുന്നു. ന്യ്യുട്രലില് അറിയാതെ കൈകൊണ്ടു തൊട്ടാല് കരണ്ടു അടിക്കുകയില്ല, കാരണം ഈ ഭാഗം ലൈനില് പല സ്ഥലത്തും ഭൂമിയോടു ബന്ധിപ്പിച്ചിരിക്കും. നിരത്തിന്റെ വശങ്ങളില് ഉള്ള പോസ്റ്റില് നിന്നു വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്നതു രണ്ടു കമ്പി മാത്രം ഉപയോഗിച്ചാണെങ്കില് നിങ്ങളുടെ വീട്ടിലെ വൈദ്യുതി സിംഗിള് ഫെയിസ് ആണു. താരതമ്യേന ചെറിയതും ഇടത്തരവുമായ വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതി മതിയാവും. എന്നാല് ഒരു വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ എണ്ണവും ഉപഭോഗവും ഒരു നിശ്ചിതമൂല്യത്തില് കൂടുതല് ആയാല് സിംഗിള് ഫെയിസ് പകരം മൂന്നു ഫെയിസ് വൈദ്യുതി വേണമെന്നു നിബന്ധനയുണ്ടു. വലിയ വീടുകളിലും ഫാക്ടറികളിലും മറ്റും ഇത്തരം വൈദ്യുതി വേണം. സിംഗിള് ഫെയിസ് വൈദ്യുത

എ സി ശക്തിയും ശക്തിഗുണകവും

ചിത്രം 2. ഏ സി വൈദ്യുതിയില് വോള്ടത,കറണ്ടു, ശക്തി എന്നിവയുടെ തരംഗ രൂപങ്ങള്. നീല നിറത്തില് ഉള്ള കറണ്ടു, ചുവപ്പു നിറത്തില് ഉള്ള വോള്ടതയെക്കാള് പിന്നിലാണു. അതുകൊണ്ടു ഈ കറണ്ടിനു പിന് നില കറണ്ടെന്നു പറയുന്നു. ചിത്രത്തില് കറണ്ടു വോള്റ്ടതയുടെ 90 ഡിഗ്രീ പുറകില് ആണു. ചിത്രം 1. ഏ സി വൈദ്യുതി സമയം അനുസരിച്ചു മാറുന്നതു കാണിച്ചിരിക്കുന്നു. 20 മില്ലി സെക്കണ്ടു കൊണ്ടു ഒരു ആവ്രിത്തി പൂറ്തിയാകുന്നു . വൈദ്യുതി രണ്ടുതരം ഉണ്ടെന്നു മുമ്പു പറഞ്ഞല്ലൊ. ഏ സി യും ഡി സി യും . ഏ സി വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം ഡി സി വൈദ്യുതിയാണെങ്കില് ദിശ മാറാതെയും ഇരിക്കും. കറണ്ടിന്റെ രീതിയും അങ്ങനെ തന്നെ. ഇന്നത്തെ വന്‍ കിട വൈദ്യുതകേന്ദ്രങ്ങളില് എല്ലാം ഉല്പാദിപ്പിക്കുന്നതു ഏ സി വൈദ്യുതി ആണു. ഡി സി വൈദ്യുതി പരിമിതമായി ഉല്പാദിപ്പിക്കപ്പെടുന്നു, ബാറ്റെറിയിലും മറ്റും ഡി സി വൈദ്യുതി ആണു ഉല്പാദിപ്പിക്കപ്പെടുന്നത് . ശക്തി (power) കണക്കാക്കുന്നതു ഏ സി യിലും ഡി സി യിലും വേറെ രീതിയില് ആണു. ഡി സി യില് വോള്റ്റതയെ കരണ്ടു കൊണ്ടു ഗുണിച്ചാല് ശക്തി കിട്ടും. ഉദാഹരണത്തിനു 200 വോള്ടു വൈദ്യുതിയില് 10 ആമ്പിയറ് കറന്റെടുത്താല്

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ

ഇനിയും വൈദ്യുതി ചിലവു ചുരുക്കാം

ഇതു വരെയും നമ്മള് ‍ പ്രധാനമായും വിളക്കുകളുടെ ഉപയോഗത്തില് ‍ എന്തു ലാഭം ഉണ്ടാക്കാമെന്നാണു പറഞ്ഞതു . ഇന്നു മിക്കവാറും എല്ലാ വീട്ടിലും വൈദ്യുതി മറ്റു പല ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ടല്ലൊ . ഇവയില് ‍ എന്തു ചെയ്യാം എന്നു നൊക്കാം . 1.പാചകം ചെയ്യുമ്പൊള്‍ വൈദ്യുതി ഉപയോഗിച്ചു ഭക്ഷണം പാചകം ചെയ്യാന് ‍ പല ഉപകരണങ്നളും ഇന്നു കിട്ടുന്നുണ്ടു . വൈദ്യുത ഹീറ്ററ് ഉപയോഗിച്ചുള്ള പാചകം ആണു ഏറ്റവും കാര്യ്ക്ഷമത ഇല്ലാത്തതു . പ്രത്യേകിചും ചുരുളുകളായ താപന കോയില് ‍ ഉപയോഗിക്കുന്നവ . കഴിവതും ഇതുപയോഗിക്കാതിരിക്കുക . പകരം മൈക്രോവേവ് ഓവെന് ‍ ഉപയോഗിക്കുക . ഇ

വൈദ്യുതി ചെലവ് കുറക്കാന്‍ മറ്റു ചില മാര്‍ഗങ്ങള്‍

വിളക്കുകള്‍ മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള് എന്തൊക്കെയെന്നു നോക്കാം . 1 . സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍ . രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും , സാധാരണ ചോക്കും , ഇലക്ട്രോണിക് ചോക്കും . സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു . എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍ കഴിയും . അതുകൊണ്ടു പുതിയ ട്യുബെ ലൈറ്റുകള് വാങ്ങുമ്പോള്‍ തീര്ച്ചയായും ഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക . പഴയതിന്റെ ചോക്കോ മറ്റോ തകരാറിലാകുംപോള് ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക . ഇലക്ട്രോണിക് ചോക്കുപയോഗിച്ചാല് വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം . അവ ചൂടാകാത്തത് കൊണ്ടു എ സി യുടെ ഉപയോഗവും കുറയും . 2 . ഇലക്ട്രോണിക് ഫാന്‍ റെഗുലേടര്‍ ഉപയോഗിക്കുക . സാധാരണ ( പഴയ തരം ) ഫാന്‍ റെഗുലേടര്‍ വേഗത കുറക്കാന്‍ ലൈനില്‍ നിന്നു കിട്ടുന്ന വോല്ടതയുടെ ഒരു ഭാഗം ഒരു പ്രതിരോധത്തില്‍ ( resistance ) വീഴ്ത്തിയാണ് ചെയ്യുന്നത് . ഇതു കൊണ്ടു വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന

എല്‍ ഈ ഡി വിളക്കുകള്‍ കൂടുതല്‍ ലാഭം, പക്ഷെ .....

<...........................................എല്‍ ഈ ഡി വിളക്കുകള്‍ ...................................................> .........................................................ഒരൊറ്റ എല്‍ ഈ ഡി.................................................................... എല്‍ ഈ ഡി ഉപയോഗിക്കുന്ന വിളക്കുകള്‍ സി എഫ് എല്‍ വിളക്കുകളെക്കാള്‍ ഊര്ജ ലാഭമുള്ളതാണ് . ആദ്യമായി എന്താണ് ഈ എല്‍ ഈ ഡി എന്ന് നോക്കാം. light emitting diode എന്ന നാമത്തിന്റെ ചുരുക്കമാണ് എല്‍ ഈ ഡി. ഡയോഡ് എന്നത് വൈദ്യുതിയെ ഒരു ദിശയില്‍ മാത്രം കടത്തിവിടുന്ന ഒര്ടു ഇലക്ട്രോണിക് ഉപകരണമാണ്. മുന്പ് ഒരു ബ്ലോഗില്‍ പറഞ്ഞ എ സി യെ ഡി സി ആക്കി മാറാന്‍ ഉപയോഗിക്കുന്നതു ഇതാണ്, നമ്മുടെ ട്രാന്സിസ്ടര്‍ റേഡിയോവുംസെല്‍ഫോണും ഒക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഡി സി വേണം. ലൈനില്‍ നിന്നു കിട്ടുന്ന എ സി , ഡി സി ആക്കി മാറ്റാന്‍ ഡയോഡ് വേണം. പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ഡയോഡ് ആണ് എല്‍ ഇ ഡി. പല ഇലക്ട്രോണിക് ഉപകരണ

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL) എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു . ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ് . ഈ ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ . അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും . ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ . ബാക്കി വെറുതെ നഷ്ടപ്പെടുകയാണ് . അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു . ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല . 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും . സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും . ചുരുക്കത്തില്‍ , തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത