Skip to main content

Posts

Showing posts from September, 2008

വൈദ്യുതി ചെലവ് കുറക്കാന്‍ മറ്റു ചില മാര്‍ഗങ്ങള്‍

വിളക്കുകള്‍ മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള് എന്തൊക്കെയെന്നു നോക്കാം . 1 . സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍ . രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും , സാധാരണ ചോക്കും , ഇലക്ട്രോണിക് ചോക്കും . സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു . എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍ കഴിയും . അതുകൊണ്ടു പുതിയ ട്യുബെ ലൈറ്റുകള് വാങ്ങുമ്പോള്‍ തീര്ച്ചയായും ഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക . പഴയതിന്റെ ചോക്കോ മറ്റോ തകരാറിലാകുംപോള് ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക . ഇലക്ട്രോണിക് ചോക്കുപയോഗിച്ചാല് വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം . അവ ചൂടാകാത്തത് കൊണ്ടു എ സി യുടെ ഉപയോഗവും കുറയും . 2 . ഇലക്ട്രോണിക് ഫാന്‍ റെഗുലേടര്‍ ഉപയോഗിക്കുക . സാധാരണ ( പഴയ തരം ) ഫാന്‍ റെഗുലേടര്‍ വേഗത കുറക്കാന്‍ ലൈനില്‍ നിന്നു കിട്ടുന്ന വോല്ടതയുടെ ഒരു ഭാഗം ഒരു പ്രതിരോധത്തില്‍ ( resistance ) വീഴ്ത്തിയാണ് ചെയ്യുന്നത് . ഇതു കൊണ്ടു വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന

എല്‍ ഈ ഡി വിളക്കുകള്‍ കൂടുതല്‍ ലാഭം, പക്ഷെ .....

<...........................................എല്‍ ഈ ഡി വിളക്കുകള്‍ ...................................................> .........................................................ഒരൊറ്റ എല്‍ ഈ ഡി.................................................................... എല്‍ ഈ ഡി ഉപയോഗിക്കുന്ന വിളക്കുകള്‍ സി എഫ് എല്‍ വിളക്കുകളെക്കാള്‍ ഊര്ജ ലാഭമുള്ളതാണ് . ആദ്യമായി എന്താണ് ഈ എല്‍ ഈ ഡി എന്ന് നോക്കാം. light emitting diode എന്ന നാമത്തിന്റെ ചുരുക്കമാണ് എല്‍ ഈ ഡി. ഡയോഡ് എന്നത് വൈദ്യുതിയെ ഒരു ദിശയില്‍ മാത്രം കടത്തിവിടുന്ന ഒര്ടു ഇലക്ട്രോണിക് ഉപകരണമാണ്. മുന്പ് ഒരു ബ്ലോഗില്‍ പറഞ്ഞ എ സി യെ ഡി സി ആക്കി മാറാന്‍ ഉപയോഗിക്കുന്നതു ഇതാണ്, നമ്മുടെ ട്രാന്സിസ്ടര്‍ റേഡിയോവുംസെല്‍ഫോണും ഒക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഡി സി വേണം. ലൈനില്‍ നിന്നു കിട്ടുന്ന എ സി , ഡി സി ആക്കി മാറ്റാന്‍ ഡയോഡ് വേണം. പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ഡയോഡ് ആണ് എല്‍ ഇ ഡി. പല ഇലക്ട്രോണിക് ഉപകരണ

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL) എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു . ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ് . ഈ ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ . അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും . ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ . ബാക്കി വെറുതെ നഷ്ടപ്പെടുകയാണ് . അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു . ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല . 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും . സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും . ചുരുക്കത്തില്‍ , തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

കറണ്ടുചാറ്ജു കണക്കാക്കാം

വോള്ടത വോള്ടിലും കറണ്ടു ആമ്പീരിലും ശക്തി വാട്ടിലും ആണു അളക്കുന്നതു എന്നു പറഞ്ഞല്ലൊ. ഇനി നമുക്കു എങ്ങനെയാണു കറണ്ടു ബില്ല് കണക്കാക്കുന്നതു എന്നു നോക്കാം. കറണ്ടു ബില്ലില് നാം എത്ര യൂണിറ്റു വൈദ്യുതി ഉപയോഗിച്ചു എന്നാണു കാണിക്കുക. ഉപയോഗിച്ച യൂണിറ്റനുസരിച്ചാണു പണം കെട്ടേണ്ടതു. അപ്പോള് എന്താണു ഈ യൂണിറ്റു ? യൂണിറ്റു എന്നു പറയുന്നതു ഊര്ജത്തിന്റെ അളവാണു, ഒരു കിലൊവാട്ട് മണിക്കൂറ് ആണു ഒരു യൂനിറ്റു. അതായതു ഒരു നൂറു വാട്ടു ബള്ബു 10 മണിക്കൂറ് തുടര്ചയായി പ്രവര്ത്തിച്ചാല് ഒരു യൂനിറ്റു വൈദ്യുതി ആകും. 1000 വാട്ടാണു ഒരു കിലൊവാട്ട്. 1000 വാട്ടു ശക്തിയുള്ള ഒരു വൈദ്യുത ഉപകരണം ഒരു മണിക്കൂര് പ്രവര്തിപ്പിച്ചാല് കറണ്ടു ചാര്ജില് ഒരു യൂണിറ്റു കൂടും. നമ്മള് ഉപയോഗിച്ച യൂനിറ്റുകളുടെ അളവനുസരിച്ചു പണം കൊടുത്തേ പറ്റൂ. കറണ്ടു ചാര്ജു പല സ്ലാബില് ആയി തിരിച്ചിരിക്കുന്നു. കുറഞ്ഞ ഉപയോഗം ഉള്ളവര് കുറഞ്ഞ തോതിലും കൂടുതല് ഉപയോഗിക്കുന്നവര് കൂടിയ തോതിലും പണം കൊടുക്കണം. അതുകൊണ്ടു യൂനിറ്റുകള് കുറയ്ക്കാന് എന്തു ചെയ്യാന് കഴിയുമോ അതു നാം ചെയ്തേ പറ്റൂ. അതുകൊണ്ടാണു ആവശ്യമില്ലാത്തപ്പോള് റ്റിവിയും ഫാനും ഓഫാക്കണം എന്നു പറയുന്നതു. ഒരു സാധാരണ

വോള്‍ട്ട് ആമ്പീര്‍ വാറ്റ്

ആറ്റില് കളഞ്ഞാലും അളന്നു കളയണം എന്നാണല്ലോ ചൊല്ലു. നീളം അളക്കുന്നത് മീറ്ററില്, ചൂട് അളക്കുന്നത് ഡിഗ്രി സെന്റിഗ്ര്ടിലു അഥവാ ഡിഗ്രി ഫാരെന് ഹീടില് . അതുപോലെ വൈദ്യുതി അളക്കാന് ചിലതൊക്കെ അറിയണം. വൈദ്യുതിയെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളു വൈദ്യുതിയുടെ സമ്മര്ദം അഥവ വോല്ടത എന്നതും വൈദ്യുതിയുടെ ധാര അഥവ കറണ്ടു എന്നതും ആണു. രണ്ടു വൈദ്യുത അഗ്രം തമ്മില് വ്യ്ത്യസ്ഥമായ സമ്മര്ദം നിലനില്കുമ്പോളാണു അവതമ്മില് ബന്ധിപ്പിക്കുമ്പോള് ഒരു ധാര പ്രവഹിക്കുന്നതു. ഉയരവ്യ്ത്യാസമുള്ള് രണ്ടു ടാങ്കുകള് തമ്മില് പൈപു വഴി ബന്ധിപ്പിക്കുമ്പോള് കൂടുതല് ഉയരത്തിലുള്ള റ്റാങ്കില് നിന്നു താഴ്ചയിലുള്ള റ്റാങ്ക്ങ്കിലേക്കു വെള്ളം ഒഴുകുന്നതുപോലെ എന്നുപറയാം. വൈദ്യുതിയുടെ സമ്മറ്ദ വ്യ്ത്യാസം അളക്കാനുള്ള യൂനിറ്റാണു വോള്തത അഥവ വോള്റ്റേജു . ഉയറ്ന്ന വൊല്ടേജുണ്ടെങ്കില് കൂടുതല് കരെണ്ടു പ്രവഹിപ്പിക്കാന് കഴിയും. ധാര അഥവാ കറണ്ടിന്റെ യൂനിട്റ്റിനു ആമ്പീര് എന്നാണു പറയുന്നതു. വോള്ടും അമ്പീരും വൈദ്യുതിയെപ്പറ്റി ഗവേഷന്ണം നടത്തിയ രണ്ടു ശാസ്ത്രകാരന്മാരായിരുന്നു. മുമ്പു പറഞതുപോലെ ഏസി വൈദ്യുതിയാണു വീടുകളില് എത്തുന്നതു. വീട്ടിലേക്കു മൂന്നു

വൈദ്യുതി രണ്ടുതരം AC യും DC യും

A: അമ്ലം ഉപയോഗിക്കുന്ന batteri B: സാധാരണ സെല്ലുകള്‍ നാം ഉപയോഗിക്കുന്ന വൈദ്യുതി രണ്ടു തരമാണ്. ടോര്‍ച്ചു സെല്ലിലും കാര്‍ ബാട്ടെരിയിലും മറ്റും ഉണ്ടാക്കുനത് DC ആണ്. വൈദ്യുതിയുടെ രണ്ടു ബിന്ദുക്കളും കൃത്യമായ ദിശയില്‍ എല്ലായ്പോഴും ആയിരിക്കും, ഒന്നു + ഉം മറ്റേതു - ഉം. എന്നാല്‍ നമ്മുടെ വീട്ടില്‍ വെളിച്ചം തരാനും മിക്സി പ്രവര്‍ത്ത്തിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി AC ആണ്. അതിന്റെ ദിശ മാറിക്കൊണ്ടിരിക്കും. ഒരറ്റം ഇപ്പോള്‍ + ആണെന്കില്‍ അല്‍പസമയം കഴിഞ്ഞു - ആകും , തിരിച്ചും. കറന്റിന്റെ പ്രവാഹവും അങ്ങോട്ടും ഇങ്ങോട്ടും ആയി മാറിക്കൊണ്ടിരിക്കും. വന്‍കിട വൈദ്യുത കേന്ദ്രത്തില്‍ എല്ലാം AC ആണ് ഉല്പാദിപ്പിക്കുന്നത്. DC കുറഞ തോതിലെ ഉണ്ടാക്കുന്നുളൂ. ഇതിന് പല കാരണങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം AC വൈദ്യുതി ഒരു സ്ഥലത്ത് നിന്നു മറൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമാണ്. ഉയര്ന്ന voltage നിലയില്‍ വൈദ്യുതി അയച്ചാല്‍ ഉര്‍ജനഷ്ടം വളരെ കുറഞ്ഞിരിക്കും. ട്രാന്‍സ്ഫോര്‍മര്‍ എന്നുപറയുന്ന ഉപകരണം ഉപയോഗിച്ചു voltage നില‍ യഥേഷ്ടം കൂട്ടുകയോ കുറയ്ക്കുകയോ ആവാം . ചിത്രത്