Skip to main content

Posts

Showing posts from December, 2009

ഊറ്ജം സംരക്ഷിക്കൂ, ഈ ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും രക്ഷിക്കൂ,

ഇന്നു ലോക ഊറ്ജ സംരക്ഷണ ദിവസം ആണു. ഭൂമിയിലെ ഊറ്ജം സംരക്ഷിക്കാതിരുന്നാല് ഈ ഭൂമി ജീവിക്കാന് കൊള്ളാത്ത്തതാകും. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവിതം ദു:സ്സഹം ആകും. അതുകൊണ്ടു ഊറ്ജം സരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക. നമുക്കു ചെയ്യാന് കഴിയുന്ന ചില ചെറിയ (വലിയ) കാര്യങ്ങള് ഇതാ: 1.ആവശ്യമുള്ളപ്പോള് മാത്രം ഫാനും ലൈറ്റും ഉപയോഗിക്കുക. മുറിയില് ആരും ഇല്ലെങ്കില് തീര്ചയായും ഫാനും ലൈറ്റും ഓഫ് ചെയ്യണം. 2.ആരും കാണാന് ഇല്ലെങ്കില് റ്റിവി ഒഫാക്കുക, റിമോട്ടില് ഓഫ് ചെയ്താല് പൊരാ, വൈദ്യുത ബന്ധം തന്നെ ഓഫ് ആക്കണം. 3.വീട്ടില് കഴിയുമെങ്കില് റ്റ്യൂബ് ലൈറ്റൊ (36 /40 വാട്ട്) കോമ്പാക്റ്റ് ഫ്ലൂറെസ്കന്റ് വിളക്കൊ ( 5/10/15 വാട്ട്) ഉപയോഗിക്കുക. ഇവക്കു 60/100 വാട്ട് സാധാരണ ബള്ബിന്റത്ര വെളിച്ചം തരാന് കഴിയും. തുടക്കത്തിലുള്ള അധികചിലവു മൂന്നു മാസം കൊണ്ടു ലാഭമാകും. 4.ഓരോ മുറിയിലും ആവശ്യത്തിനു മാത്രം ശക്തിയുള്ല വിളക്കുകള് ഉപയോഗിക്കുക. വായിക്കുവാന് സി എഫ് എല് ഉപയോഗിക്കുന്ന മേശ വിളകുകള് ആണു നല്ലതു. 5.സൂര്യ്പ്രകാശം ഉള്ലപ്പോല് കറ്ട്ടന് ഉയറ്ത്തി വച്ചു ലൈറ്റുകള് ഓഫ് ആക്കുക. 6.വെള്ളം ചൂടാക്കാന് ഇന്സ്റ്റന്റ് ഹീറ്ററ് ആണു ലാഭം,