Skip to main content

വൈദ്യുതി രണ്ടുതരം AC യും DC യും

A: അമ്ലം ഉപയോഗിക്കുന്ന batteri






B: സാധാരണ സെല്ലുകള്‍



നാം ഉപയോഗിക്കുന്ന വൈദ്യുതി രണ്ടു തരമാണ്. ടോര്‍ച്ചു സെല്ലിലും കാര്‍ ബാട്ടെരിയിലും മറ്റും ഉണ്ടാക്കുനത് DC ആണ്. വൈദ്യുതിയുടെ രണ്ടു ബിന്ദുക്കളും കൃത്യമായ ദിശയില്‍ എല്ലായ്പോഴും ആയിരിക്കും, ഒന്നു + ഉം മറ്റേതു - ഉം. എന്നാല്‍ നമ്മുടെ വീട്ടില്‍ വെളിച്ചം തരാനും മിക്സി പ്രവര്‍ത്ത്തിപ്പിക്കാനും മറ്റും ഉപയോഗിക്കുന്ന വൈദ്യുതി AC ആണ്. അതിന്റെ ദിശ മാറിക്കൊണ്ടിരിക്കും. ഒരറ്റം ഇപ്പോള്‍ + ആണെന്കില്‍ അല്‍പസമയം കഴിഞ്ഞു - ആകും , തിരിച്ചും. കറന്റിന്റെ പ്രവാഹവും അങ്ങോട്ടും ഇങ്ങോട്ടും ആയി മാറിക്കൊണ്ടിരിക്കും. വന്‍കിട വൈദ്യുത കേന്ദ്രത്തില്‍ എല്ലാം AC ആണ് ഉല്പാദിപ്പിക്കുന്നത്. DC കുറഞ തോതിലെ ഉണ്ടാക്കുന്നുളൂ. ഇതിന് പല കാരണങ്ങളും ഉണ്ട്. ഏറ്റവും പ്രധാനം AC വൈദ്യുതി ഒരു സ്ഥലത്ത് നിന്നു മറൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സൌകര്യമാണ്. ഉയര്ന്ന voltage നിലയില്‍ വൈദ്യുതി അയച്ചാല്‍ ഉര്‍ജനഷ്ടം വളരെ കുറഞ്ഞിരിക്കും. ട്രാന്‍സ്ഫോര്‍മര്‍ എന്നുപറയുന്ന ഉപകരണം ഉപയോഗിച്ചു voltage നില‍ യഥേഷ്ടം കൂട്ടുകയോ കുറയ്ക്കുകയോ ആവാം .

ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് DC ഉണ്ടാക്കുന്ന ഉപകരണങ്ങള്‍

Comments

Popular posts from this blog

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ ...

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ...

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക.