Skip to main content

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള്‍ ഉപകരണങ്ങള്‍ ഓഫ് ചെയ്യുക.

വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള്‍ വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ്. ഒരു വീട്ടില്‍ സാധാരണ കാണുന്ന കാഴ്ചകള്‍ നോക്കുക.

1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ആരും കാണാന്‍ ഇല്ല.

2. ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില്‍ ആരും ഇല്ല.

3. വിളക്ക് കത്തിക്കൊണ്‍ടിരിക്കുന്നു, മുറിയില്‍ ആരും ഇല്ല.

ഇത്തരം അനാവശ്യ ചിലവുകള്‍ ഒഴിവാക്കി കൂടെ?

ടി വി ആരും കാണാന്‍ ഇല്ലാത്തപോള്‍ ഓഫ് ചെയ്തുകുടെ?

മുറിയില്‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന്‍ ഓഫ് ചെയ്തുകുടെ?

ആരും ഇല്ലാത്ത മുറികളില്‍ എന്തിനാണ് വിളക്ക് കത്തുന്നത്?

നമ്മുടെ വീടുകളില്‍ ഒരു യുനിടു വൈദ്യുതി നല്‍കാന്‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ്‍ടി വരുന്നു പലപ്പോഴും. അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര്‍ഡിനും ലാഭം ഉണ്ടാകുന്നു.

Comments

ദിനം പ്രതി കോടികള്‍ നഷ്ടമാകുന്നുവെന്ന് വൈദ്യുതി ബോര്‍ഡ് കേഴുന്നു. കുറച്ചു കോടികള്‍ മുടക്കിയാല്‍ കേരളത്തിലെ മുഴുവന്‍ BPL കുടുംബങ്ങള്‍ക്കും CFL സൌജന്യമായി നല്‍കാന്‍ കഴിയും. അത്രയും സി.എഫ്.എല്‍. സാധാ വിളക്കുകള്‍ക്ക് പകരം കത്തുമ്പോള്‍ ദിനം പ്രതി ഉണ്ടാകുന്ന കോടികളുടെ നഷ്ടം കുറയില്ലേ. അങ്ങനെ പാവപ്പെട്ടവര്‍ക്ക് വേണ്ടി മുടക്കിയ തുക തിരിച്ചി പിടിക്കുകയും ചെയ്തു കൂടേ.

എന്തു കൊണ്ട് സര്‍ക്കാര്‍ ഈ വഴിക്കു ചിന്തിക്കുന്നില്ല. BPL കാര്‍ക്ക് വേണ്ടി ചെലവിട്ടാല്‍ ആരും കുതിരകയറാനും വരില്ല.
Anonymous said…
ജല വൈദ്യുതി തന്നെ മതിയെന്ന ബോര്‍ഡിന്റെ വശിയാണ് ഇതിനൊക്കെ കാരണം.
സോളാര്‍ പാനലുകള്‍ക്കും കാറ്റാടികള്‍ക്കും പ്രാധാന്യം നല്‍കണം. ഇപ്പോള്‍ നമ്മള്‍ വാങ്ങുന്ന ചെറിയ സോളാര്‍ പാനലുകള്‍ക്കും ടാക്സ് നല്‍കേണ്ടി വരുന്നു. സബ്സിഡി നല്‍കാന്‍ പറ്റിയില്ലെങ്കിലും ടാക്സില്‍ നിന്ന് സോളാര്‍ പാനലുകളേ ഒഴുവാക്കികൂടെ?
ബോര്‍ഡ് ചെയ്യേണ്ട കാര്യങ്ങ്ങ്ങള്‍ നമുക്കു ചെയ്യാന്‍ കഴിയുകയില്ലല്ലോ. അത് കൊണ്ടു നമുക്കു, ഉപഭോക്താക്കല്ക് , എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് ഞാന്‍ പറയുന്നതു. CFL , LCD എന്നിവയെ പറ്റി വിശദമായ്ടി എഴുതുന്നുണ്ടു. അല്പാല്പമാകുന്നത് മനപൂര്‍വമാണ്. കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇതൊരു തുറന്ന ബ്ലോഗാകണമെന്നാണ് ആഗ്രഹം.

Popular posts from this blog

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം. ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ് അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും. ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ ...

ഇടിമിന്നലില്‍ നിന്നു സംരക്ഷണം

തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച. 1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക. അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി. 2. ഓഫ് ചെയ്താല് മാത്രം മതിയോ? പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ. 3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ? മിന്നല് സംരക്ഷ...

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക.