1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട ഇന്ധന കാര്യക്ഷമത കിട്ടുന്ന വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക. 4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു. 5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക. 6. വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക.
വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര് സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം. വൈദ്യുതിയുടെ ഉപയോഗത്തെപറ്റി ചില വിവരങ്ങള്‍ ഈ ബ്ലോഗില്‍ കൂടി അറിയിക്കുന്നു. രസകരമല്ലെന്കിലും ഇതൊരു ആവശ്യമാകുന്നു. സംശയങ്ങള്‍ ഉണ്ടാവാം. കമ്മെണ്ടയോ ഈമെയില്‍ വഴിയോ ചോദിച്ചാല്‍ കഴിവതും ഉത്തരം തരാന്‍ ശ്രമിക്കാം.