Skip to main content

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക

 2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും.

3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക.

4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു.


5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക.

6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല. 

7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക. 

8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു. 

9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊഴിവാകും. 

10. .സൂര്യപ്രകാശം ഉള്ളപ്പോൾ കർട്ടനുയർത്തി വച്ചു ലൈറ്റുകൾ ഓഫാക്കുക. 

11. ഓരോമുറിയിലും ഉള്ള ബൾബിന്റെ ശക്തി ശരിയായി ഉപയോഗിക്കുക. വായിക്കാൻ മേശവിളക്കുകൾ ആണുത്തമം .കുളിമുറിയിലും കക്കൂസിലും കുറഞ്ഞ വാട്ട്  മതി. 

12.. റ്റി വി റിമോട്ടിൽ ഓഫ് ചെയ്താൽ പോരാ, സ്വിചു തന്നെ ഓഫ് ആക്കണം 

13. എല്ല്ലാ ദിവസവും ഇസ്തിരി ഇടാൻ നോക്കരുതു, ആഴ്ചയിലൊരിക്കൽ പകൽ സമയത്തു ഇസ്തിരി ഇടുക.  

14.. പാചകത്തിനു വൈദ്യുതി ഉപയോഗിക്കുക ഒഴിവാക്കുക, അത്യാവശ്യം വന്നാൽ ഇന്ദക്ഷൻ കുക്കർ ഉപയോഗിക്കുക, കോയിൽ ഉള്ള ഹീറ്റർ ഉപയോഗിക്കരുതു. 

 15. നമ്മുടെ കുഞ്ഞുങ്ങളെ ഊർജ സംരക്ഷണത്തിന്റെ ആവശ്യ്ം പറഞ്ഞു കൊടുത്തു നല്ല പൌരന്മാരായി വളർത്തുക.







Comments

asrus irumbuzhi said…
നല്ല പോസ്റ്റ്‌ ...
അറിവുകള്‍ നല്‍കിയതിനു നന്ദി...
ആശംസകളോടെ
അസ്രുസ്
വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ...!
Unknown said…
നന്നായിട്ടുണ്ട്

Popular posts from this blog

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ