Skip to main content

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു.

2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല.

3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക. 

4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു. 

5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക. 

6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക. 

Comments

asrus irumbuzhi said…
നല്ല അറിവുകള്‍ ..
പക്ഷെ ഇത് ആളുകളിലേക്ക് എത്തിക്കെണ്ടേ !?
ആദ്യമായി ഇതിലെ വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക (എന്നാലെ ആളുകള്‍ കമന്റ് നല്‍കൂ..)
ഫോളോ ബട്ടന്‍ (ഫ്രണ്ട് കണക്ട് ) ചേര്‍ക്കുക
അഗ്രിഗേറ്റര്‍ ചേര്‍ക്കുക ( ജാലകം പോലെയുള്ള )
ഇവിടെ ഒന്ന് ഒപ്പിട്ടോളൂ...http://mablogwriters.blogspot.com/

...ഇവിടെ പരസ്യം പതിക്കുന്നതില്‍ ക്ഷമിക്കുക ..ട്ട്യോ !!
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
ഒരു പാവം പുലി ........മ്യാവൂ !!
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld
താഴെ പുലികള്‍ മേയുന്ന സ്ഥലം : നിബന്ധമായും വന്നിരിക്കണം !
http://mablogwriters.blogspot.com/



Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു ന...

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ...

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL) എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു . ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ് . ഈ ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ . അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും . ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ . ബാക്കി വെറുതെ നഷ്ടപ്പെടുകയാണ് . അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു . ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല . 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും . സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും . ചുരുക്കത്തില്‍ , തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത...