Skip to main content

ഇനിയും വൈദ്യുതി ചിലവു ചുരുക്കാം

ഇതു വരെയും നമ്മള് പ്രധാനമായും വിളക്കുകളുടെ ഉപയോഗത്തില് എന്തു ലാഭം ഉണ്ടാക്കാമെന്നാണു പറഞ്ഞതു. ഇന്നു മിക്കവാറും എല്ലാ വീട്ടിലും വൈദ്യുതി മറ്റു പല ആവശ്യത്തിനും ഉപയോഗിക്കുന്നുണ്ടല്ലൊ. ഇവയില് എന്തു ചെയ്യാം എന്നു നൊക്കാം.

1.പാചകം ചെയ്യുമ്പൊള്‍

വൈദ്യുതി ഉപയോഗിച്ചു ഭക്ഷണം പാചകം ചെയ്യാന് പല ഉപകരണങ്നളും ഇന്നു കിട്ടുന്നുണ്ടു. വൈദ്യുത ഹീറ്ററ് ഉപയോഗിച്ചുള്ള പാചകം ആണു ഏറ്റവും കാര്യ്ക്ഷമത ഇല്ലാത്തതു. പ്രത്യേകിചും ചുരുളുകളായ താപന കോയില് ഉപയോഗിക്കുന്നവ. കഴിവതും ഇതുപയോഗിക്കാതിരിക്കുക. പകരം മൈക്രോവേവ് ഓവെന് ഉപയോഗിക്കുക. ഇതില് ഒരോ സാധനം പാചകം ചെയ്യുമ്മ്പോഴും ക്രിത്യമായ സമയം ഉപയോഗിച്ചാല്‍ മതി. അല്പം പരിചയം കൊണ്ടു ഇതു ശീലമാക്കാം. കഴിവതും ഒന്നില് കൂടുതല് സാധനങ്ങള് പാചകം ചെയ്യാന് ഒരേ സമയത്തില്‍ കഴിയുമോ എന്നും ശ്രമിക്കണം. .

പാചകത്തില്‍ ശ്രധ്ഹിക്കേണ്ട മറ്റു ചില കാര്യങ്ങള്‍

ആവശ്യത്തിലധികം വെള്ളം ചേറ്കാതെ പാചകം ചെയ്യുക.

കടലയും പയറും പോലുള്ള ഉണങ്ങിയ പയറുവര്‍ഗങള്‍ തലേദിവസം വെള്ളത്തില്‍ കുതിറ്തു വച്ചതിനു ശേഷം വേവികുക.

വേവിക്കുമ്പോള്‍ പാത്രം ആവശ്യ്തിനു മാത്രം വലിപ്പമുള്ളവ ഉപയോഗിക്കുക. പരന്ന പാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ശരിയായ പാത്രം ഉപയോഗിച്ചാല്‍ പകുതിയിലേറെ ഊര്‍ജം കുറയ്ക്കാം.

വേവിക്കുമ്പോള്‍ പാത്രം നല്ലവണ്ണം അടച്ചുവക്കുക, ചൂടു നഷ്ടപ്പെടാതിരിക്കാന്‍.

ചൂടു വെള്ളം ഉണ്ടെങ്കില് തണുത്ത വെള്ളതിനുപകരം ചൂടു വെള്ളത്തില്‍ പാചകം ചെയ്യുക. പ്രത്യേകിചും സൌരഊര്‍ജം ഉപയോഗിക്കുന്നവര്‍കു ചൂടുവെള്ളത്തിനു ക്ഷാമം ഉണ്ടാവുകയില്ല. .

ഗ്യാസ് ഉപയൊഗിക്കുന്നവര്‍ ചെറിയ ബറ്ണറ് കഴിവതും ഉപയോഗിക്കുക.

ആവശ്യത്തിനുള്ളത്ര മാത്രം വെള്ളം ചൂടാകുക. ചൂടായ വെള്ളത്തില്‍ തണുത്ത വെള്ളം ഒഴിച്ചു തണുപ്പിക്കുന്നതില്‍ ഭേദം ആവശ്യത്തിനു മാത്രം വെള്ളം ചൂടാക്കുന്നതല്ലെ?

2. ഫ്രിഡ്ജു ഉപയോഗിക്കുമ്പോള്‍

ഒരു സാധാരണ വീട്ടിലെ കറണ്ടു ചാര്‍ജില്‍ എറ്റവും കൂടുതല്‍ ഫ്രിഡ്ജും ഹീറ്ററും ആണു ഉപയോഗികുന്നതു. അതുകൊണ്ടു ഇവയുടെ ഉപയോഗത്തില്‍ ശ്രദ്ധിച്ചേ പറ്റൂ.

ഫ്രിഡ്ജിന്റെ വാതില്‍കൂടുതല്‍ സമയം തുറന്നുവക്കാതിരിക്കുക. സാധനങ്ങള്‍ വക്കാനും എടുക്കാനും ആവശ്യത്തിനു സമയം മാത്രം വാതില്‍ തുറക്കുക. വാതില്‍ നല്ല വണ്ണം അടഞ്ഞോ എന്നു ശ്രദ്ധിക്കുക. ആഴ്ചയിലൊരിക്കല്‍ എങ്കിലും സാധാരണ ഫ്രിഡ്ജു ഡീഫ്രോസ്റ്റു ചെയ്യുക. കഴിവതും ആട്ടൊമാറ്റിക് ഡീഫ്രോസ്റ്റു ചെയ്യുന്ന ഫ്രിഡ്ജു കൂടുതല്‍ വൈദ്യുതി ഉപയൊഗിക്കുന്നു എന്നു മനസ്സിലാകുക. അവയില്‍ ഡീഫ്രോസ്റ്റു ചെയ്യുന്നതിനു ഒരു ഹീറ്റര്‍ ഉപയോഗിക്കുന്നുന്ണ്ടു. ഡീഫ്രോസ്റ്റു ചെയ്യുന്ന സമയത്തു ഈ ഹീറ്റര്‍ പ്രവര്‍തിപ്പിച്ചാണു ഐസ് ഉരുക്കുന്നതു. അല്പം സമയം കൂടിയാലും സ്വാഭാവിക രീതിയില്‍ ഡീഫ്രോസ്റ്റു ചെയ്യുക. ഫ്രിഡ്ജില്‍ സാധനങ്ങള്‍ വലിച്ചു വാരി ഇടാതെ തണുത്ത വായു എല്ലായിടത്തും എത്തതക്ക വിധത്തില്‍ വയ്കുക. ചിലപ്പോള്‍ ഫ്രിഡ്ജിലെ സാധനങ്ങള്‍ ചീത്തയാകുന്നതു ആവശ്യത്തിനു തണുക്കാത്തതു കൊണ്ടാണു എന്നറിയാമല്ലൊ.

3.ഇസ്തിരിപ്പെട്ടിയുടെ ഉപയോഗം

പല വീടുകളിലും കുട്ടികളുടെയും ആപ്പീസില്‍ പോകുന്നവരുടെയും വസ്ത്രങ്ങള്‍ അന്നന്നു രാവിലെ ഇസ്തിരിയിടുന്നതു കാണാറുണ്ടു. ഇസ്തിരിപ്പെട്ടി ഒരോ പ്രാവശ്യവും ചൂടായി തണുക്കുന്നതു കൊണ്ടു കുറെയധികം ഊര്‍ജം നഷ്ടപെടുന്നു. ആഴചയില്‍ ഒരിക്കല്‍ എല്ലാം ഇസ്തിരി ഇടുകയാണെണ്‍കില്‍ ഉര്ജനഷ്ടം ഒരിക്കല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അവരവരുടെ വസ്ത്രങ്ങള്‍ അവരവര്‍ തന്നെ ഇസ്തിരിയിടുന്ന ശീലം നല്ലതാണു. (ഇപ്പോള്‍ പലരും ഇസ്തിരിക്കടയില്‍ കൊടുത്തു ഇസ്തിരി ഇടുന്ന പതിവു കാണുന്നുണ്ടു, പണം എണ്ണി കൊടുത്താല്‍ മതിയല്ലോ). റെഗുലേറ്ററ് ഉള്ള ഇസ്തിരിപ്പെട്ടിയാണെണ്‍കില്‍ നല്ലതു. കൂടുതല്‍ ചൂടു വേണ്ട വസ്ത്രങ്ങള്‍ ആദ്യം ഇസ്തിരിരിയിടുക, ചൂടു കുറച്ചു വേണ്ടവ ഇസ്തിരിപ്പെട്ടി ഓഫാകിയിട്ടുതന്നെ തേച്ചെടുക്കാം. ഇസ്തിരിപ്പെട്ടി ധാരാളം വൈദ്യുതി ഉപയോഗിക്കുന്നു എന്നുള്ളതു കൊണ്ടു ഇതു കൊണ്ടും വൈദ്യുതി ലാഭിക്കാം.

4.അലക്കുയന്ത്രം ഉപയോഗിക്കുന്നവറ്കു വേണ്ടി

ഇന്നു മിക്ക വീടുകളിലും അലക്കുയന്ത്രം ഉപയോഗിക്കുന്നു. ഒട്ടൊമാറ്റിക്കും സെമി ഒട്ടൊമാറ്റിക്കും ഉണ്ടു ഇതില്‍. തുണിയിലെ വെള്ളം കളയാന്‍ വേണ്ടി ഡ്രയറ് ഉള്ളതു തന്നെ രണ്ടു തരം ഉണ്ടു. ചുറ്റുന്ന (സ്പിന്‍) തരവും ടംബ്ലു (ഇളകുന്ന) ചെയ്യുന്ന തരവും. ഇതില്‍ കൂടുതല്‍ നല്ലതു ചുറ്റുന്ന (സ്പിന്‍) തരമാണു. മുഴുവന്‍ മെഷീനില്‍ തന്നെ ഉണക്കാന്‍ ശ്രമിക്കേണ്ട. ഒരു അയല്‍ കെട്ടി സൂര്യപ്രകാശത്തില്‍ ഉണക്കിയാല്‍ തുണിക്കും നല്ലതു, ഊര്‍ജവും ലാഭം. സൂര്യപ്രകാശത്തില്‍ ഉണങ്ങിയാല്‍ അണുക്കള്‍കും നാശമുണ്ടാവുന്നു എന്നു പറയുന്നു.

4.കമ്പ്യൂട്ടറ് ഉപയോഗിക്കുന്നവര്‍

പുതിയ കമ്പ്യൂട്ടറ് വങ്ങുമ്പോള്‍ സധാരണ റ്റി വി പോലുള്ള സി ആറ് റ്റി മോണിട്ടറിനു പകരം എല്‍ സി ഡി മോണിട്ടറ് വാങ്ങുക. മോണിട്ട്റ് ആണു 60% ലധികം വൈദ്യുതി ഉപയോഗിക്കുന്നതു. എല്‍ സി ഡി മോണിട്ടറ് ഉപയോഗിച്ചാല്‍ ആദ്യം അല്പം ചിലവു കൂടിയാലും കാലപ്പഴക്കത്തില്‍ ലാഭം ഉണ്ടാവും. കമ്പ്യുട്ടറില് ഊര്ജചിലവു കുറക്കാന്‍ ചില മാര്‍ഗ്ങ്ങള്‍ ഉണ്ടു. ആരും ഉപയോഗിക്കാത്ത സമയത്തു ആദ്യം സ്ക്രീന്‍ സേവറ് മോഡിലും പിന്നീടു സ്റ്റാന്‍ഡ് ബൈ മോഡിലും ആക്കാനും അവസാനം മോണ്ട്ടറൂം കമ്മ്പ്യൂട്ടറൂം സ്വയം ഓഫാക്കാനും വരെ കഴിയും. ഇതുക്കൊണ്ടു കമ്പ്യൂട്ടറ് മോണിട്ടറിന്റെ ജീവിതകാലം കൂട്ടൂവാനും കഴിയും.

5.വീട്ടില്‍ ഇന്വെര്‍ട്ടര് ഉപയോഗിക്കുമ്പോള്‍

പല വീടുകളിലും വൈദ്യുതി ഇല്ലാത്തപ്പോള്‍ ഉപയോഗിക്കാന്‍ ഇന്വെറ്ട്ടറ് വയ്കുന്നു. അത്യാവശ്യത്തിനു മാത്രം ശക്തിയുള്ള ഇന്വെട്ടറ് മതിയാവും. ഒന്നൊ രണ്ടോ വിളക്കും ഫാനും മാത്രം പ്രവര്‍തിപ്പിക്കാന്‍ ആവശ്യമായവ. കാരണം കറണ്ടു വരുമ്പോള്‍ നമ്മള്‍ ഇന്വെട്ടരില്‍ നിന്നുപയോഗിച്ച വൈദ്യുതിയുടെ മൂന്നിരട്ടിയിലധികം ഇന്വെര്‍ട്റ്ററിന്റെ ബാട്ടെറി ചാര്‍ജു ചെയ്യാന്‍ എടുക്കേണ്ടി വരുന്നു. വാങ്ങിക്കുമ്പോള്‍ നല്ല കമ്പനിയുടെ ഇന്വെട്ടറ് മാത്രം നല്ല ഇനം ബാട്ടെറിയോടുകൂടി വാങ്ങുക. തുടക്കത്തിലെ ലാഭം ഇവിടെയും കാലം ചെല്ലുമ്പോള്‍ കനത്ത നഷ്ടത്തിനു കാരണം ആവും.

6. റ്റി വി ഉപയോഗിക്കുംപോള്‍

ഇന്നെല്ലാവരും റിമോട്ടു കൊണ്ടാണല്ലോ റ്റി വി പ്രവര്‍തിപ്പിക്കുന്നതു. കസേരയില്‍ ഇരുന്നുകൊണ്ടു തന്നെ എല്ലാം ചെയ്യാമല്ലൊ. എന്നാല്‍ റിമോട്ടു കൊണ്ടു റ്റി വി ഓഫാക്കുമ്പോല്‍ ഒരു ചുവന്ന ബള്‍ബു കത്തുന്നതു കാണുന്നില്ലേ? ഇതു കാണിക്കുന്നതു നിങ്ങളുടെ റ്റി വി പൂറ്ണമായും ഓഫായില്ല എന്നാണു. അതു സ്റ്റാന്ട് ബൈ മോഡില്‍ ആണു. അതായതു കുറച്ചു വൈദുതി ലൈനില്‍ നിന്നു എടുക്കുന്നുണ്ടു. പൂറ്ണമായും വൈദ്യുതബന്ധം വിച്ചേദിക്കണമെങ്കില്‍ വൈദ്യുത സ്വിച്ചു ഓഫാക്കണം. ഇടിയും മിന്നലും ഉള്ളപ്പോള്‍ പ്ലുഗ്ഗു ഊരി വക്കുന്നതും റ്റി വി യുടെ സംരക്ഷണത്തിനു നല്ലതു. അല്പം വ്യായാമവും ആവും, പെട്ടെന്നു അടുക്കളയിലേക്കു പോയി തിരിച്കുവരുന്നതു പോലെയുള്ള ചെറിയ സമയം മാത്രമേ ഉള്ളെങ്കില്‍ റിമോട്ടില്‍ ഓഫാക്കിയാല്‍ മതി.

7. മറ്റു ഊര്‍ജങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.

വീട്ടില്‍ മറ്റു ഉര്‍ജം ഏതെങ്കിലും ഉപയോഗിക്കാന്‍ കഴിയുമോ എന്നു നോക്കുക. ബയൊഗ്ഗ്യാസ് , സൌര ഊര്‍ജം എന്നിവ. ഭാഗികമായെങ്കിലും ഉപയോഗിക്കാന്‍ കഴിഞാല്‍ നല്ലതു. നമുക്കും മറ്റുള്ളവറ്കും..

Comments

ബഷീർ said…
വളരെ ഉപകാരപ്രദമായ കാര്യങ്ങള്‍

താങ്കളുടെ ബ്ലോഗ്‌ മുഴുവനായി വായിക്കണം.. ഇപ്പോള്‍ ഒന്ന് കമന്റി ചുരുക്കുന്നു.

തുടരുക.. ആശംസകള്‍
അഭിപ്റായത്തിനു നന്ദി.
പലപ്പോഴും ചെറിയ കാര്യങ്ങള്‍ നാം ശ്രദ്ധിക്കുന്നില്ല. ബ്ലോഗുകളില്‍ കൂടി അല്പം പ്രയോജനമുള്ള കാര്യങ്ങളും പറയാമെന്നു തോന്നി, വെറും വിനോദമെന്നതിനുപരി.
പലപ്പോഴും സ്വയം നന്നാവാന് ശ്രമിക്കാതെ മറുള്ളവരെ നന്നാക്കാനാണ് നാം മലയാളികള്‍ ശ്രമിക്കുക. കേട്ടറിഞ്ഞതും കുറെയൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതുമാണ് ഇവിടെ എഴുതുന്നത്. മുഴുവന്‍ വായിച്ച ശേഷം വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ