തുലാവര്ഷം കൊണ്ടുപിടിക്കുകയാണ്. സാധാരണ തുലാവര്ഷം ഇടിമിന്നലിന്റെ കൂടെയാണ് വരുന്നതു. ഇടിമിന്നലില് പല ഉപകരണങ്ങളും പെട്ടെന്നു തകരാറിലാവാറുണ്ട്. ഇത്തരം അപകടങ്ങള് ഒഴിവാക്കാന് കഴിയുമോ ? കുറെയൊക്കെ കഴിയും , തീര്ച്ച.
1. ഉപകരണങ്ങള് സ്വിച്ച് ഓഫ് ചെയ്യുക.
അത്യാവശ്യമായ വിളക്കുകളും തീരെ ഒഴിവാക്കാന് വയ്യാത്ത ഫാനും ഒഴിച്ച് മറ്റുപകരണങ്ങള് എല്ലാം ഓഫ് ചെയ്യുക. പ്രത്യേകിച്ചും കുടുതല് ശക്തി എടുക്കുന്ന ഫ്രിഡ്ജുട് ഹീടര്, ഇസ്തിരിപെട്ടി, ടെലിവിഷന് , എന്നിവ തീര്ച്ചയായും ഓഫ് ചെയ്യണം. വിലകുടുതല് ഉള്ള ഇവ ചീത്ത ആയാല് പോകുന്ന പണത്തിന്റെ കാര്യം മാത്രം ചിന്തിച്ചാല് മതി.
2. ഓഫ് ചെയ്താല് മാത്രം മതിയോ?
പോരാ. അതിനോടൊപ്പം തന്നെ അതാത് ഉപകരണത്തിന്റെ പ്ലഗ് ഊരിവയ്ക്കാനും ശ്രദ്ധിക്കുക. കാരണം പല ഉപകരണങ്ങളുടെയും പവര് സ്വിച്ച് വളരെ ചെറിയതായിരിക്കും. അതില്ക്കൂടി മിന്നലില് നിന്നുണ്ടാകുന്ന ഉയര്ന്ന വൈദ്യുതി പ്രവഹിക്കാന് സാധ്യതയുണ്ട്. ഇതൊഴിവാക്കാന് വേണ്ടി ആണ് പ്ലുഗ് ഊരി ഇടണമെന്ന് പറയുന്നതു. ഉപകരണത്തിന്റെ വലിപ്പം ചെറുതാകുന്തോറും സ്വിച്ചിന്റെ വലിപ്പവും കുറയുമല്ലോ.
3. മിന്നല് സംരക്ഷാ ചാലകം എന്താണ് ? അതുകൊണ്ടു പ്രയോജനം ഉണ്ടോ?
മിന്നല് സംരക്ഷാ ചാലകം സാധാരണ കെട്ടിടങ്ങലുടെ ഏറ്റവും ഉയര്ന്ന ഭാഗത്താണ് സ്ഥാപിക്കുന്നത്. അറ്റം കൂര്പിച്ച ഒരു കമ്പിയാണ് ഇതു. ഈ കമ്പി നല്ല കനമുള്ള ചെമ്പുതകിട് വഴി ഭുമിയുമായി ബന്ധിപിച്ചിരിക്കും, വളവും തിരിവും ഇല്ലാതെ. ഉയര്ന്ന ഭാഗത്തുണ്ടാകുന്ന മിന്നലില് നിന്നു വൈദ്യുതി പെട്ടെന്ന് ഭുമിയിലേക്ക് ധാരയായി പ്രവഹിപിക്കുകയാണു ഇതിന്റെ ലക്ഷ്യം. അതുകൊണ്ടു ഇത്തരം മിന്നല് സംരക്ഷകം കൊണ്ടു പ്രയോജനം ഉണ്ട്. ഇന്നത്തെ ഫ്ലാറ്റുകളില് ഇത്തരം സംരക്ഷകം തീര്ച്ചയായും സ്ഥാപിച്ചിരിക്കണം.
4. കമ്പ്യുട്ടിനും മറ്റും സംരക്ഷണത്തിനു ഒരു സാധനം കിട്ടും എന്ന് കേട്ടു. . അതെന്താണ് ?
മിന്നല് ഉണ്ടാകുമ്പോള് ഒരു വളരെ ഉയര്ന്ന വോല്ടതയിലുള്ള പ്രോല്കര്ഷം ( surge )ഉണ്ടാകുന്നു. ഈ പ്രോല്കര്ഷം ഒരു ഭാഗം ലൈനില് കൂടി നമ്മുടെ ഉപകരണത്ത്തിലെക്കും വരാം. ഇതിന്റെ ശക്തി കുറക്കാന് ആണ് ഇത്തരം ഉപകരണം ലൈനില് വയ്ക്കുന്നത്. വില്കുന്ന ആള്കാര് പറയുന്നത്ര ഫലം ഉണ്ടായില്ലെന്കിലും കുറെയൊക്കെ ഇതിന് ഇത്തരം ഉയര്ന്ന വോല്ടതയുറെ ശക്തി കുറക്കാന് കഴിയും. നല്ല കമ്പനിയുടെതു വാങ്ങുക, അല്പം വില കൂടിയാലും. surge absorber എന്നാണ് ഇതിന് പറയുന്നതു.
5. ഓരോ സ്വിച്ചിനും പകരം മെയിന് സ്വിച്ച് ഓഫ് ചെയ്താല് പോരെ?
പോരാ. മെയിന് സ്വിച്ച് ഓഫ് ചെയ്യുന്നതില് കുടുതല് ഫലപ്രദം അതാതു ഉപകരണത്തിന്റെ സ്വിച്ച് ഓഫ് ചെയ്യുകയ്യാണ്. വിളക്കുകള് കത്തികുകയും ആവാം. പരമാവധി ഒരു ബള്ബോ മറ്റോ മാത്രമല്ലേ പോകുകയുള്ളൂ. ഒരു പാടു മുറികളും മറ്റും ഉണ്ട് , എല്ലാ മുറിയിലും എത്തി സ്വിച്ച് ഓഫ് ചെയ്യാന് കഴിയുന്നിലെന്കില് ആദ്യം മെയിന് ഓഫ് ആകുക. ടോര്ച്ചോ മറ്റോ കൊണ്ടു നടന്നു ഓരോ പ്രധാനപെട്ട ഉപകരണത്തിന്റെയും സ്വിച്ച് ഓഫ് ആകുക. അവസാനം വേണമെന്കില് മെയിന് ഓണ് ആക്കാം.
6. വയറിങ്ങിനായി സാധനങള് തിരഞ്ഞെടുടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
വിലക്കുറവിനെക്കാള് സാധനത്തിന്റെ ഗുണനിലവാരം ശ്രദ്ധിക്കുക. BIS മുദ്രയുള്ള കമ്പനിയുടെ സാധനങ്ങള് തന്നെ വാങ്ങിയാല് നന്നു. കഴിവതും വയറ്മാന് മാരെ മാത്റം ആശ്രയിക്കാതെ നമ്മള് കൂടി പോയി സാധനം വാങ്ങുക. പ്രധാനമായിട്ടും വയറും സ്വിച്ചുകളും ലൈറ്റ് ഫിറ്റിംഗ്സുമാണു ശ്രദ്ധിക്കേണ്ടതു. ഭംഗിയെക്കാള് ഉറപ്പും ഗുണനിലവാരവും ഉറപ്പുവരുത്തുക
7. എര്ത്തിങ് സംബന്ധമായി എന്താണ് ശ്രദ്ധിക്കേണ്ടത് ?
പവറ് എടുക്കന്ന ഫ്രിഡ്ജു, ഹീറ്ററ്, ഇസ്തിരിപ്പെട്ടി, കമ്പൂട്ടെറ് , റ്റി വി ഇവക്കെല്ലാം മുന്നു പിന് ഉള്ള പ്ലഗ് ഉപയോഗിക്കുക. ഇതില് മൂന്നാമത്തെ പിന് എര്തുമായി ബന്ധപ്പെടുത്താനാണ്. വീട്ടിലെ വയറിങ്ങു നല്ല രീതിയില് എര്ത്തു ചെയ്തിരിക്കണം. അതില് ഉപേക്ഷ വിചാരിക്കുന്നതു അപകടം ആണു. നല്ല നീളമുള്ള പൈപ്പു നല്ലവണ്ണം കുഴിച്ചു കരിയും ഉപ്പും കുഴിയില് നിറച്ചു തന്നെ പൈപ്പു താഴ്തണം. വേനല് കാലത്തു ആ കുഴിയില് കുറച്ചു വെള്ളം ഒഴിക്കുന്നതും നല്ലതാണ്.
For more information : http://www.inspect-ny.com/lightning/lightning.htm
Comments
...കൂടുതലും കേട്ട് മറന്ന കാര്യങ്ങള്‍. നല്ല സംരംഭം. ഇനിയും ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങള്‍ തുടര്‍ന്നും പോസ്റ്റുക.
ഒരു സശയമുണ്ട്, എര്‍ത്ത് കുഴിയില്‍ വേനല്‍ കാലത്ത് വെള്ളം ഒഴിക്കുന്നത് നല്ലതെന്നു പറഞ്ഞു. അതെന്തിനാണെന്നൊന്നു വിശദീകരിക്കാമോ?
ജലാംശം കുറയുമ്പോള്‍ അല്പം വെള്ളം ഒഴിക്കുനത് നല്ലതാണ്.