1. പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം അടുപ്പു ഓൺ ആക്കുക. എല്ലാം തുടർച്ചയായി പാകം ചെയ്യുക
2. പയറുവർഗങ്ങളും അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും.
3.പ്രെഷർ കുക്കർ ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക.
4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു.
5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക.

6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ തണുപ്പു തു ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.
7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.
8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.
9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊഴിവാകും.
10. .സൂര്യപ്രകാശം ഉള്ളപ്പോൾ കർട്ടനുയർത്തി വച്ചു ലൈറ്റുകൾ ഓഫാക്കുക.
11. ഓരോമുറിയിലും ഉള്ള ബൾബിന്റെ ശക്തി ശരിയായി ഉപയോഗിക്കുക. വായിക്കാൻ മേശവിളക്കുകൾ ആണുത്തമം .കുളിമുറിയിലും കക്കൂസിലും കുറഞ്ഞ വാട്ട് മതി.
12.. റ്റി വി റിമോട്ടിൽ ഓഫ് ചെയ്താൽ പോരാ, സ്വിചു തന്നെ ഓഫ് ആക്കണം
13. എല്ല്ലാ ദിവസവും ഇസ്തിരി ഇടാൻ നോക്കരുതു, ആഴ്ചയിലൊരിക്കൽ പകൽ സമയത്തു ഇസ്തിരി ഇടുക.
14.. പാചകത്തിനു വൈദ്യുതി ഉപയോഗിക്കുക ഒഴിവാക്കുക, അത്യാവശ്യം വന്നാൽ ഇന്ദക്ഷൻ കുക്കർ ഉപയോഗിക്കുക, കോയിൽ ഉള്ള ഹീറ്റർ ഉപയോഗിക്കരുതു.
15. നമ്മുടെ കുഞ്ഞുങ്ങളെ ഊർജ സംരക്ഷണത്തിന്റെ ആവശ്യ്ം പറഞ്ഞു കൊടുത്തു നല്ല പൌരന്മാരായി വളർത്തുക.
Comments
അറിവുകള്‍ നല്‍കിയതിനു നന്ദി...
ആശംസകളോടെ
അസ്രുസ്
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ...!