Skip to main content

മൂന്നു ഫെയ്സും സിംഗിള് ഫെയ്സും


ചില വീടുകളില് മുന്നു ഫെയ്സ വൈദ്യുതിയും ചില വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതിയുമാണു എന്നു കെട്ടിട്ടുണ്ടല്ലോ? ഇതെന്തിനാണെന്നും ഇതെന്താണെന്നു0 പരിശോധിക്കാം.
മുമ്പു പറഞ്ഞതു പോലെ സാധാരണ വീട്ടില് ഉപയോഗിക്കുന്ന ഒരു വീളക്കിനൊ മ്റ്റു വൈദ്യുത ഉപകരണത്തിനോ വൈദ്യുതലൈനുമായി ബന്ധിപ്പിക്കുന്നതു രണ്ടു കമ്പികളില് കൂടിയാണു. ഒരു കമ്പിക്കു ഫെയിസ് എന്നും മറ്റേ കമ്പിക്കു ന്യൂട്രല് എന്നും പറയുന്നു. ന്യ്യുട്രലില് അറിയാതെ കൈകൊണ്ടു തൊട്ടാല് കരണ്ടു അടിക്കുകയില്ല, കാരണം ഈ ഭാഗം ലൈനില് പല സ്ഥലത്തും ഭൂമിയോടു ബന്ധിപ്പിച്ചിരിക്കും. നിരത്തിന്റെ വശങ്ങളില് ഉള്ള പോസ്റ്റില് നിന്നു വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്നതു രണ്ടു കമ്പി മാത്രം ഉപയോഗിച്ചാണെങ്കില് നിങ്ങളുടെ വീട്ടിലെ വൈദ്യുതി സിംഗിള് ഫെയിസ് ആണു. താരതമ്യേന ചെറിയതും ഇടത്തരവുമായ വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതി മതിയാവും. എന്നാല് ഒരു വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ എണ്ണവും ഉപഭോഗവും ഒരു നിശ്ചിതമൂല്യത്തില് കൂടുതല് ആയാല് സിംഗിള് ഫെയിസ് പകരം മൂന്നു ഫെയിസ് വൈദ്യുതി വേണമെന്നു നിബന്ധനയുണ്ടു. വലിയ വീടുകളിലും ഫാക്ടറികളിലും മറ്റും ഇത്തരം വൈദ്യുതി വേണം.

സിംഗിള് ഫെയിസ് വൈദ്യുതിക്ക് രണ്ടു കമ്പി വേണമെന്നതു പൊലെ മൂന്നു ഫെയിസ് വൈദ്യുതിക്ക് കുറഞതു മൂന്നു കമ്പി വേണ്ടിവരും. വൈദ്യുതി പ്രേഷണം ചെയ്യുന്ന വലിയ ടവറുകളില് കൂടി വലിച്ചിരിക്കുന്ന കമ്പികള് മൂന്നെണ്ണം എങ്കിലും ഉണ്ടാവും. സാധാരണ സിംഗിള് ഫെയിസ് ലൈനില്‍ കൂടി കൊണ്ടുവരാവുന്ന വൈദ്യുതിയുടെ മൂന്നിരട്ടി വൈദ്യുതി മൂന്നു ഫെയിസ് ലൈനില് കൂടി കൊണ്ടുവരാം. അതായതു രണ്ടു ലൈനില് കൂടി കൊണ്ടുവരാവുന്ന ശക്തിയുടെ മൂന്നിരട്ടി മൂന്നു ലൈനില് കൂടി കൊണ്ടുവരാം. ലൈനില് ഉള്ള കമ്പി ചെമ്പുകമ്പിയാണു. കിലോമീറ്ററുകള് നീളം ഉള്ള ഈ ലൈനില് ഉപയോഗിക്കുന്ന ചെമ്പിന്റെ ചിലവു മൂന്നു ഫെയിസ് ഉപയോഗിച്ചാല് ഗണ്യമായി കുറക്കാം. ഇതാണു മൂന്നു ഫെയിസ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം. ലൈനുണ്ടാക്കാന് ഉപയോഗിക്ക്കുന്ന ചെമ്പിന്റെ ലാഭം.
മറ്റൊരു പ്രധാന മെച്ചം ഒരു നിശ്ചിത വൈദ്യുത ശക്തി അയക്കുന്നതിനു ലൈനില് കൂടി കൂറഞ്ഞ കരണ്ടു പ്രവഹിപ്പിച്ചാല് മതി എന്നതാണു. കരണ്ടു കുറയുമ്പോള് ലൈനില് ഉണ്ടാവുന്ന ഊറ്ജ നഷ്റ്റവും ഗണ്യമായി കുറയുന്നു. കരണ്ടു കുറവാണെങ്കില് ഉപയോഗിക്കുന്ന കമ്പിയുടെ ചുറ്റളവും കുറക്കാം. ചുരുക്കത്തില് മൂന്നു ഫെയിസ് ഉപയോഗിക്കുന്നതു കൊണ്ടു വൈദ്യുത ലൈനിന്റെ നിറ്മാണചിലവിലും ഉര്ജനഷ്ടത്തിലും കുറവു വരുത്താന് കഴിയും, പ്രത്യേകിച്ചും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വളരെ ദൂരസ്ഥലത്താകുംപോള്.
വേറൊരു മെച്ചം മുന്നു ഫെയിസ് ലൈനില് രണ്ടു തരം വോള്ടതയും എടുക്കാന് അവസരം ഉണ്ടു എന്നതാണ്. സാധാരണ മൂന്നു ലൈനുകള്കു ചുവപ്പു, മഞ്ഞ, നീല ( റെഡ്, യെല്ലോ, ബ്ലു) എന്നിങ്ങനെ നാമകരണം ചെയ്യുന്നു. ഈ മൂന്നു ലൈനില് ഏതെങ്കിലും രണ്ടു ലൈനുകള് തമ്മില് ഒരു നിശ്ചിത വോള്റ്റതയാണെങ്കില് ഇതില് ഒന്നും ന്യൂട്രലും തമ്മില് കുറഞ്ഞ വോള്ടത കിട്ടും. ഉദാഹരണത്തിന് നമ്മുടെ ചുറ്റും ഉള്ള വൈദ്യുത വിതരണ വ്യൂഹത്തില് രണ്ടു ലൈനുകള്‍കിടയില്‍ 400 വോള്‍ടാണു. എന്നാല്‍ ഒരു ലൈനും (ഫെയിസ്) ന്യുട്രലുമായി 230 വോള്ടാണു ഉള്ളത്. മിക്കവാറും വീട്ടുപകരണങ്ങള്‍ 230 വോല്ടില്‍ പ്രവര്‍ത്തിക്കുന്നു.
വലിയ മോടോറുകള് 400 വോള്ടിലും. എന്നാല്‍ മൂന്നു ഫെയിസ് വൈദ്യുതി എടുക്കുന്ന വീടുകളില് ആകെയുള്ള വൈദ്യുത ഭാരങ്ങളെ തുല്യമായി മുന്ന് ഫെയിസിലും പങ്കുവക്കുന്നു. വ്യൂഹത്തില് നിന്നു എടുക്കുന്ന കരണ്ടു തുല്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് . വീട്ടില് ഫെയിസ് വ്യതിയാനം വരുത്താന്‍ പറ്റിയ സ്വിച്ച് ( phase change over switch) ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ഫെയിസില്‍ മാത്രം വൈദ്യുതി ഉള്ളപ്പോള്‍ അതിലേക്കു ബന്ധിപ്പിക്കുകയുമാവാം. അങ്ങനെ പല ഗുണങ്ങളും മു‌ന്നു ഫെയിസ് വൈദ്യുതിക്കുണ്ടു.

മു‌ന്നു ഫെയിസില്‍ ശക്തി (power) കണക്കാക്കല്‍

ഒരു ഫെയിസും ലൈനും തമ്മില്‍ വോല്ടത V യും
കരണ്ടു I യും ശക്തി ഗുണകം pf ഉം ആണെങ്കില്‍
ഒരു ഫെയിസിലെ ശക്തി = V. I .pf .
അങ്ങനെ മുന്ന് ഫെയിസുള്ളതുകൊണ്ടു
മൂന്നു ഫെയ്സിലും കൂടി ആകെ ശക്തി = 3. V. I . pf
ഒരു ഫെയിസും ന്യുട്രലും തമ്മില്‍ V ആണെങ്കില്‍ സാധാരണ രണ്ടു ലൈനുകള്‍ തമ്മില്‍ 1.732 V ആയിരിക്കും വോല്ടത. മുമ്പ് പറഞ്ഞതു പോലെ 400 = 1.732 . 230

രണ്ടു ലൈനുകള്‍കിടയില്‍ നില നില്‍കുന്നതിനു ലൈന്‍ വോല്ടത എന്ന് പറയുന്നു.
ഇതു VL ആണെങ്കില്‍ മൂന്നു ഫെയ്സിലെ ശക്തി = 1.732 . VL . I. pf = 3 V I. pf


Comments

അറിവ് പകര്‍ന്ന് തന്നതിന്ന് നന്ദി. വീന്ദും പ്രതീക്ഷിക്കുന്നു......
http://www.vattekkad.blogspot.com/

Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു ന...

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL) എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു . ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ് . ഈ ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ . അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും . ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ . ബാക്കി വെറുതെ നഷ്ടപ്പെടുകയാണ് . അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു . ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല . 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും . സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും . ചുരുക്കത്തില്‍ , തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത...

മുന്ന് പിന്നും രണ്ടു പിന്നും എന്തിന് ?

വിവിധ തരം മൂന്നു പിന്‍ പ്ലഗ്ഗുകള്‍ ( E - എര്തിലേക്ക് സോക്കടുവഴി L - ലൈനിലേക്ക് (ഫെഇയിസു) N - ന്യുട്രല്‍ ) ഉപകരണത്തില്‍ നിന്നു വരുന്ന രണ്ടു കംപികള് L, N ഇവയിലും ഉപകരണത്തിന്റെ പുറം ചട്ട E എന്ന വലിയ അഗ്രത്ത്തിലും ബന്ധിപ്പിക്കുന്നു. ഭിത്തിയിലുള്ള സോക്കടിലാവട്ടെ E എണ്ണ അഗ്രം എര്തിലെക്കും L ഫെയിസ് ലൈനിലെക്കും N ന്യുട്രളിലെക്കും ബന്ധിപ്പിക്കു വേറൊരുതരം മൂന്നു പിന്‍ പ്ലഗ്ഗ് വീട്ടിലെ വൈദ്യുത പ്ലഗ്ഗുകളില്‍ രണ്ടു പിന്നുള്ളതും മു‌ന്നു പിന്നുള്ളതും കണ്ടിട്ടുണ്ടാവുമല്ലോ. ഇതെന്താണ്? ഇതെന്തിനാണ്? സംശയം വരാം. ഒരു മുന്ന് പിന്‍ പ്ലുഗ്ഗിനു രണ്ടു പിന്‍ പ്ലുഗ്ഗിന്റെ ഇരട്ടിയലധികം വില വരും. അപ്പോപ്പിന്നെ എന്തിനാ ഈ അധികച്ചിലവു? ഇതു ഒരു അധികച്ച്ചിലവല്ലാം തീര്‍ച്ച. സാധാരണ മു‌ന്നു പിന്‍ വഴി കരണ്ടു കൊടുക്കുന്നത് കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കാണ്. ഉദാഹരണത്തിന്, ഫ്രിട്ജ്, ഹിടര്‍ , ഇസ്തിരിപ്പെട്ടി എന്നിവക്കാണല്ലോ. അതെന്താ ഇനത്തിനു മാത്രം? കാരണം ഇത്തരം ഉപകരണങ്ഗ്ന്ങള്‍ പലപ്പോഴും നാം കൈകൊണ്ടു തൊട്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഫ...