Skip to main content

എല്‍ ഈ ഡി വിളക്കുകള്‍ കൂടുതല്‍ ലാഭം, പക്ഷെ .....




<...........................................എല്‍ ഈ ഡി വിളക്കുകള്‍ ...................................................>


.........................................................ഒരൊറ്റ എല്‍ ഈ ഡി....................................................................

എല്‍ ഈ ഡി ഉപയോഗിക്കുന്ന വിളക്കുകള്‍ സി എഫ് എല്‍ വിളക്കുകളെക്കാള്‍ ഊര്ജ ലാഭമുള്ളതാണ് . ആദ്യമായി എന്താണ് ഈ എല്‍ ഈ ഡി എന്ന് നോക്കാം. light emitting diode എന്ന നാമത്തിന്റെ ചുരുക്കമാണ് എല്‍ ഈ ഡി. ഡയോഡ് എന്നത് വൈദ്യുതിയെ ഒരു ദിശയില്‍ മാത്രം കടത്തിവിടുന്ന ഒര്ടു ഇലക്ട്രോണിക് ഉപകരണമാണ്. മുന്പ് ഒരു ബ്ലോഗില്‍ പറഞ്ഞ എ സി യെ ഡി സി ആക്കി മാറാന്‍ ഉപയോഗിക്കുന്നതു ഇതാണ്, നമ്മുടെ ട്രാന്സിസ്ടര്‍ റേഡിയോവുംസെല്‍ഫോണും ഒക്കെ പ്രവര്‍ത്തിപ്പിക്കാന്‍ ഡി സി വേണം. ലൈനില്‍ നിന്നു കിട്ടുന്ന എ സി , ഡി സി ആക്കി മാറ്റാന്‍ ഡയോഡ് വേണം. പ്രകാശം പുറപ്പെടുവിക്കാന്‍ കഴിവുള്ള ഡയോഡ് ആണ് എല്‍ ഇ ഡി. പല ഇലക്ട്രോണിക് ഉപകരണങ്ങളും ഓണ്‍ ആണോ ഓഫ് ആണോ എന്ന് തിരിച്ചര്യാന്‍ എ‌ എല്‍ ഇ ഡി കത്തിച്ചാണ് അറിയിക്കുക. ഓണ്‍ ആണെന്കില്‍ ചുവപ്പ് എല്‍ ഈ ഡി തെളിഞ്ഞിരിക്കും. അപകട അറിയിപ്പുപോലെ. വളരെ കുറച്ചു വെളിച്ചം മാത്രമേ ഒരു എല്‍ ഈ ഡി ക്ക് ഉണ്ടാകുവാന്‍ കഴിയു‌. അതുകൊണ്ടു എല്‍ ഈ ഡി യുടെ ഒരു നിര ( array ) തന്നെ വേണം ആവശ്യത്തിനു പ്രകാശം ലഭിക്കുവാന്‍. ഇക്കാരണത്താല്‍‍ എല്‍ ഈ ഡി വിളക്കുകല്ക് ഇന്നു അല്പം വിലക്കുടുതല്‍ ആണ്. ഇന്ത്യയില്‍ ഫിലിപ്സ് പുറത്തിറക്കിയ എല്‍ ഈ ഡി വിളക്കുകള്‍കു 270 മുതല്‍ 750 രൂപ വരെ വിലയുണ്ട്‌. എല്‍ സി ഡി യെകാള് വളരെ കൂടിയ ഊര്ജ ലാഭവും ജീവിത ദൈര്ഘൃവും ഇവക്കുണ്ട്. വലിപ്പക്കുറവും ഏതു കളറിലും കിട്ടുമെന്നതും ഡിജിറ്റല്‍ സങ്കേതമുപയോഗിച്ചു പ്രോഗ്രാം ചെയ്യാമെന്നതും ഇതിന്റെ മറ്റു പ്രത്യേകതകളാണ്. മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാവുന്ന തരം റേഡിയേഷന്‍ ഉണ്ടാക്കുന്നില്ല എന്നതും, മേര്‍കുറി ഉപയോഗിക്കുന്നില്ല്ല എന്നതും അനുകൂല ഘടകമാണ്.അലങ്കാര വിലക്കുകള്ക് എല്‍ ഈ ഡി ഇന്നും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഭാവിയിലെ വിളക്കുകള്‍ ആണ് എല്‍ ഈ ഡി വിളക്കുകള്‍ എന്ന് നിസ്സംശയം പറയാം.ഇന്നത്തെ വിലയ്ക്‌ പലരും വാങ്ങാന്‍ മടിക്കുമെന്കിലും.നിര്‍മാണ രീതിയിലും ഉപയോഗിക്കുന്ന വസ്തുക്കളുടെ ലഭ്യതയും മെച്ച്ചപ്പെടുന്നതനിസരിച്ചു വിലയില്‍ കുറവുണ്ടാകും.

Comments

ഇതും സി.എഫ്.എല്‍ പോലെ ആകുമോ എന്ന് നോക്കിയിരുന്ന് കാണാം...
ഞാനിത് വാങ്ങുവാന്‍ കുറെ അലഞ്ഞു, മാര്‍കെറ്റില്‍ വന്നുതൂടങ്ങിയിട്ടില്ലാ എന്നാണ് അറിയാന്‍ കഴിഞ്ഞത്...
Anonymous said…
വിദേശി ആണെങ്കിലും ebay ല്‍ നിന്ന് വാങ്ങാന്‍ കഴിയും
Unknown said…
there is a firm in malappuram which is manufacturing all kinds of LED lights.(Misbah elctricals, Kizhiserry).
Its is costly.
I don't know y its becoming this much costly even though one LED will cost about Rs 2 and if we are buying it in bulk we will get it more cheaper.
what they told is they r importing the LEDs.
and other thing they r not using transformer to step down the voltage.
What I prefer is just buy white LEDs and connect it to one rectifier. that will serve the purpose and save the energy.
We can have a separate DC wiring only for LED lights.I am planing to do tis 4 out new home.
I expect some more discussion on this topic.
Unknown said…
എല്‍ ഈ ഡി ലൈറ്റ് ഇനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എല്ലാവരും ഒന്ന് അറിയിക്കണേ.

Popular posts from this blog

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ