സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം.
ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും
വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ്
അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം
സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും.
ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ 81 രൂപയും, മുന്ന് മാസത്തില്‍ 243 രൂപയും ഒരു് വര്‍ഷത്തില്‍ 972 രൂപയും ആയിരിക്കും. തുടക്ക ചിലവിലുള്ള വ്യത്യാസം കണക്കാകിയാല്‍ ഒരു വര്‍ഷത്തില്‍ 572 ലാഭം ഉണ്ടാകും. അതായത് സി എഫ് എല്‍ വിളക്കിന്റെ തുടക്ക ചിലവിന്റെ പകുതിയില്‍ അധികം ലാഭം കിട്ടുമെന്ന് കാണാം.
സി എഫ് എലിന്ടെ മറ്റു പ്രത്യേകതകള്‍.
മെച്ചങ്ങള്‍
1. ബള്‍ബുകള്‍ പോലെ ചൂടാകുന്നില്ല.
2. സാധാരണ ബള്‍ബുകളെ ക്കാള്‍ പത്തിരട്ടി കാലം നില നില്കുന്നു.
3. ഉപയോഗിക്കുന്ന ഉര്ജം 70% ലധികം കുറവ്.
4. സാധാരണ ബള്‍ബുകളെക്കാള്‍ നല്ല വെളിച്ചം തരുന്നു.
5. വായിക്കാനുപയോഗിക്കുന്ന ടേബിള്‍ ലാമ്പായി വളരെ നല്ലത്.
ദൂഷ്യങ്ങള്
1. വെളിച്ചം കുറയ്ക്കാനുള്ള ദിമ്മാര്‍ സ്വിച്ചുമായി ഉപയോഗിക്കാന്‍ പറ്റുകയില്ല.
2. വില കുറഞ്ഞ തരം സി എഫ് എല്‍ പെട്ടെന്ന് ചീത്തയാകുന്നു. നല്ല ബ്രാന്‍ഡുകള്‍ വാങ്ങണം.
ഇപ്പോള്‍ ഒരു വര്ഷം ഗാരന്റിയുള്ളത് കിട്ടുന്നുണ്ട്.
3. സ്വിച്ചിട്ടു കഴിഞ്ഞു ഒന്നു രണ്ടു മിനിട്ടു കഴിഞ്ഞേ വെളിച്ചം തരുന്നുള്ളൂ.
4. ചെറിയ അളവ് മെര്കുറി ഇതില്‍ അടങ്ങിയിരിക്കുന്നു, പരിസരവാദികള്‍ വഴക്കുണ്ടാക്കേണ്ട, വളരെ കുറച്ചു
മാത്രം.

Comments
പിന്നെ ഇപ്പോള്‍ ഒരു കൂട്ടം LED bulbukal അടങ്ങിയ ലൈറ്റുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രചാരത്തിലായിട്ടില്ല. കുറഞ്ഞ വോള്‍ട്ടജ് ഉപഭോഗമാണിവയുടെ പ്രത്യേകത. ഇവയ്ക്ക് വിലയിത്തിരി കൂടുതലാണെങ്കിലും CFL നെക്കാളും മൂന്നിരട്ടി ആയുസുണ്ടാകും. നല്ല പ്രകാശവും തരും.
വിജ്ഞാനപ്രദമായ പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി...
സി.എഫ്.എലിന്റെ വര്‍ദ്ധിച്ചു വരുന്ന സ്വീകാരത കണക്കിലെടുത്തു, കമ്പനികള്‍ മത്സരം തുടങ്ങിയിട്ടുണ്ട്. ഈ മത്സരത്തിന്റെ ഭാഗമായി ഏറ്റവും അത്യാവശ്യ ഘടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഇവയിപ്പോള്‍ വിപണിയിലെത്തുന്നത്. ഇതു മൂലം ഉണ്ടാവുന്ന പലദോഷങ്ങളേക്കുറിച്ചും നമ്മള്‍ ബോധവന്മാരല്ല.
ഹൈ ഫ്രീക്വസിയിലുള്ള ഉയര്‍ന്ന വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം എന്ന നിലയില്‍ , ഇവ സപ്പ്ലേ ലൈനില്‍ ഉണ്ടാക്കുന്ന റേഡിയോ ഇന്റര്‍ഫെറന്‍സ്, മൊത്തം വീട്ടില്‍ ഉണ്ടാവുന്ന റേഡിയോ ഇന്റെര്‍ഫെറന്‍സ്, പവര്‍ ഫക്റ്റര്‍ പ്രശനങ്ങള്‍ ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.
ഇതിലും കൂടുതലാണ് ഇവ ഉപേക്ഷിക്കുമ്പോഴുള്ള അശ്രദ്ധ. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ലൂറസെന്റ് വസ്തൂ മണ്ണിനെന്തായാലും ദോഷം തന്നെ.
വ്യക്തമായ മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നു സൂചിപ്പിച്ചെന്നു മാത്രം
അങ്ങിനെയാണോ? എന്‍റെ അനുഭവത്തില്‍ നേരേ തിരിച്ചാണ്, ഗാരണ്ടിയുള്ള സി.എഫ്.എല്‍ പോലും 2 വര്‍ഷത്തിലധികം നില്‍ക്കാറില്ല.
പക്ഷേ സാധാരണ ബള്‍ബുകളും റ്റ്യൂബ് ലൈറ്റുകളും വളരെയധികം വര്‍ഷങ്ങള്‍ നില്‍ക്കാറുമുണ്ട്.
എന്നിരുന്നാലും സി.എഫ്.എല്‍ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ലാഭം ആണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതിവ്യതിയാനം മൂലം സാമ്പത്തികലാഭം ഉണ്ടാവാറില്ല.