ചിത്രം 2. ഏ സി വൈദ്യുതിയില്‍ വോള്ടത,കറണ്ടു, ശക്തി എന്നിവയുടെ തരംഗ രൂപങ്ങള്‍. നീല നിറത്തില്‍ ഉള്ള കറണ്ടു, ചുവപ്പു നിറത്തില്‍ ഉള്ള വോള്ടതയെക്കാള് പിന്നിലാണു. അതുകൊണ്ടു ഈ കറണ്ടിനു പിന് നില കറണ്ടെന്നു പറയുന്നു. ചിത്രത്തില്‍ കറണ്ടു വോള്റ്ടതയുടെ 90 ഡിഗ്രീ പുറകില്‍ ആണു.
ചിത്രം 1. ഏ സി വൈദ്യുതി സമയം അനുസരിച്ചു മാറുന്നതു കാണിച്ചിരിക്കുന്നു. 20 മില്ലി സെക്കണ്ടു കൊണ്ടു ഒരു ആവ്രിത്തി പൂറ്തിയാകുന്നു.
വൈദ്യുതി രണ്ടുതരം ഉണ്ടെന്നു മുമ്പു പറഞ്ഞല്ലൊ. ഏ സി യും ഡി സി യും . ഏ സി വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുന്നു. അതേ സമയം ഡി സി വൈദ്യുതിയാണെങ്കില് ദിശ മാറാതെയും ഇരിക്കും. കറണ്ടിന്റെ രീതിയും അങ്ങനെ തന്നെ. ഇന്നത്തെ വന്‍ കിട വൈദ്യുതകേന്ദ്രങ്ങളില് എല്ലാം ഉല്പാദിപ്പിക്കുന്നതു ഏ സി വൈദ്യുതി ആണു. ഡി സി വൈദ്യുതി പരിമിതമായി ഉല്പാദിപ്പിക്കപ്പെടുന്നു, ബാറ്റെറിയിലും മറ്റും ഡി സി വൈദ്യുതി ആണു ഉല്പാദിപ്പിക്കപ്പെടുന്നത് .
ശക്തി (power) കണക്കാക്കുന്നതു ഏ സി യിലും ഡി സി യിലും വേറെ രീതിയില്‍ ആണു. ഡി സി യില്‍ വോള്റ്റതയെ കരണ്ടു കൊണ്ടു ഗുണിച്ചാല്‍ ശക്തി കിട്ടും. ഉദാഹരണത്തിനു 200 വോള്ടു വൈദ്യുതിയില്‍ 10 ആമ്പിയറ് കറന്റെടുത്താല് ഉപയോഗിക്കുന്ന ശക്തി 200 x 10 = 2000 വാട്ടു അഥവാ 2 കിലോവാട്ടു. എന്നാല്‍ ഏ സി യില്‍ വോള്റ്റത്യെ കരണ്ടു കൊണ്ടു ഗുണിച്ചാല്‍ കിട്ടുന്നതു വോള്ടാമ്പിയറ് എന്നാണു പറയുക. ഏ സി വൈദ്യുത യന്ത്രങ്ങളുടെ കഴിവും സാധാരണ വോള്ടാമ്പിയറിലാണു പറയുന്നതു. 100 കെ വി എ എന്നു പറഞാല്‍ 1000 കിലോവോള്ടാമ്പിയറ്. ഏ സി യില്‍ വൈദ്യുതശക്തി കണക്കാക്കാന്‍ ഈ കെ വി ഏ യെ ഒരു ശക്തിഗുണകം എന്ന ഘടകം കൊണ്ടു ഗുണിക്കണം. ഇതിന്റെ മൂല്യം ഒന്നില്‍ താഴെയാണു. മൊടോറുകളും മറ്റും പ്രവറ്തിപ്പിക്കുമ്പോള് എടുക്കുന്ന ശക്തി വോള്ടാമ്പിയറില് കുറവായിരിക്കും. ശരിയ്യായ ശക്തിയെ വോള്ടാമ്പിയറ് കൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതാണു ശക്തിഗുണകം.
എന്താണീ ശക്തി ഗുണകം? ഏ സി വൈദ്യുതി തരംഗ രൂപത്തില്‍ ആയിരിക്കും. പൂജ്യത്തില്‍ നിന്നു തുടങ്ങി പരമാവധി മൂല്യത്തില്‍ എത്തി വീണ്ടും കുറഞ്ഞു പൂജ്യത്തില്‍ ആയി വിപരീത ദിശയില്‍ പരമാവധി എത്തി വീണ്ടും പൂജ്യത്തിലേക്കു എത്തുന്നു. (ചിത്രം ഒന്നു ശ്രദ്ധിക്കുക) ഈ പരിവ്രിത്തി വീണ്ടും വീണ്ടും ആവര്തിക്കുന്നു. ഈ ആവ്രിത്തികല് ഒരു സെക്കണ്ടില് എത്രാ പ്രാവശ്യം ഉണ്ടാകുന്നു എന്നുള്ളതാണു ആവ്രിത്തി അഥവാ ഫ്രീക്ക്വന്‍സി. ഫ്രീക്ക്വന്‍സി അളക്കുന്നതു ഹെര്‍ട്സ് എന്ന യൂണിറ്റിലാണു. നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്ന ഏ സി വൈദ്യുതി ഒരു സെക്കണ്ടില് 50 ഹെര്‍ട്സ് ആണു. അമേരിക്കയില്‍ 60 ഹെര്‍ട്സ് ആണു. വൈദ്യുത പ്രേഷണ വിതരണത്തിനു ഏറ്റവും അനുയോജ്യമായതു 50-60 വരെയുള്ല ഹെറ്ട്സാണു.
കരണ്ടിന്റെയും വോള്റ്റതയുടെയും തരംഗങ്ങല് ഒരേ സമയം, ഒരേ പോലെ കൂടുകയും കുറയുകയും ചെയ്യുന്നു എങ്കില്‍ വോള്ടതയും കറണ്ടും ഒരേ ഫെയ്സില്‍ ആണെന്നു പറയുന്നു. എങ്ങ്ന ആണെങ്കില്‍ വോള്ടതയും കറണ്ടും ഒരേ സമയം പൂജ്യത്തിലും പരമാവധിയിലും എത്തും. നമ്മുടെ വീട്ടില്‍ കത്തുന്ന സാധാരണ ലോഹതന്തു വിളക്കുകളില്‍ എടുക്കുന്ന കറണ്ടു ഇത്തരം ആണു. ഇങ്ങനെയുള്ള കറണ്ടിന്റെ ശക്തിഗുണകം ഒന്നായിരിക്കും. അപ്പോള്‍ ശക്തി വോള്ടതയും കറണ്ടും തമ്മില്‍ ഗുണിച്ചാല്‍ കിട്ടും. പക്ഷേ മോടോറിലും മറ്റും എടുക്കുന്ന കറണ്ടു വോല്ടതയുമായി പിന് നിലയിലാണു എന്നു പറയുന്നു. അതായതു വോള്ടത പരമാവധി എത്തി കഴിഞ്ഞാണു കറണ്ടു പരമാവധി എത്തുന്നതു. ഇത്തരം കറണ്ടിനു പിന്നാക്കം നില്കുന്ന കറണ്ടെന്നു പറയുന്നു. മറ്റു ചില ഉപകരണങ്ങളില്‍ എടുക്കുന്ന കറണ്ടു മുന്‍ നിലയിലായിരിക്കും. അതായതു കറണ്ടു വോള്റ്ടതയ്കു മുന്പില് പരമാവധി എത്തും. കപ്പാസിട്ടറ് എന്നു പറയുന്ന ഉപകരണം ഇത്തരം കറണ്ടാണു എടുക്കുന്നതു. സാധാരണ വൈദ്യുത വ്യൂഹങ്ങളില്‍ എല്ലാം പിന് നിലയില്‍ ഉള്ള കറണ്ടാണു പ്രവഹിക്കുന്നതു. ശക്തിഗുണകം കുറയുമ്പോള്‍ ഒരു ലൈനില്‍ കുടി കയറ്റി അയക്കാവുന്ന ശക്തിയും കുറയുന്നു. അതുകൊണ്ടു,ശക്തി ഗുണകം ഒന്നായിരിക്കുന്നതാണു നല്ലതു. എന്നാല്‍ പരമാവധി ശക്തി പ്രയോജനപ്പെടുത്താം. കുറഞ്ഞ ശക്തി ഗുണകം വ്യവസായങ്ങളിലും മറ്റും അനേകം മോട്ടോറുകള്‍ ഉപയോഗിക്കുന്നതു കൊണ്ടാണു. ശക്തിഗുണകം കൂട്ടാന്‍ കപ്പാസിറ്ററ് ഉപയ്യൊഗിക്കാന് കഴിയും. ഒരു നിശ്ചിത ശക്തിയില്‍ കൂടുതല്‍ എടുക്കുന്ന മോട്ടോറുകളോടൊപ്പം കപ്പാസിട്ടറ് ഉപയ്യോഗിക്കണമെന്നു നിയമം ഉണ്ടു. ഉദഹരണത്തിനു അരിയും ഗോതമ്പും പൊടിക്കുന്ന ഫ്ലോറ് മില്ലില്‍ മോട്ടോറിനോടൊപ്പം കപ്പാസിട്ടറ് കാണാം.
Comments
Thanks for the information. Very informative matters to the laymen.
Please continue writing.
Regards
Durgadas, Abu Dhabi
'ശക്തി ഗുണകം'( power factor) എന്നാ പദം അല്‍പ്പം അവ്യക്തത ഉണ്ടാക്കുന്നുണ്ടോ? factor എന്ന വാക്കിന്റെ മലയാള തര്‍ജമ ഗുണകം അലല്ലോ? multiplier എന്ന വാക്കിന്റെ മലയാള തര്‍ജമ അല്ലെ ഗുണകം ? എനിക്ക് തോനുന്നത് 'ഘടകം' ഒരു പക്ഷെ അല്‍പ്പം കൂടി നല്ല തര്‍ജമ ആണ് എന്നാണ്
HPF : highest common factor = ഉത്തമ സാധാരണ ഘടകം
LCM : least common multiplier = ലഘുതമ സാധാരണ ഗുണിതം