ചില വീടുകളില് മുന്നു ഫെയ്സ വൈദ്യുതിയും ചില വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതിയുമാണു എന്നു കെട്ടിട്ടുണ്ടല്ലോ? ഇതെന്തിനാണെന്നും ഇതെന്താണെന്നു0 പരിശോധിക്കാം.
മുമ്പു പറഞ്ഞതു പോലെ സാധാരണ വീട്ടില് ഉപയോഗിക്കുന്ന ഒരു വീളക്കിനൊ മ്റ്റു വൈദ്യുത ഉപകരണത്തിനോ വൈദ്യുതലൈനുമായി ബന്ധിപ്പിക്കുന്നതു രണ്ടു കമ്പികളില് കൂടിയാണു. ഒരു കമ്പിക്കു ഫെയിസ് എന്നും മറ്റേ കമ്പിക്കു ന്യൂട്രല് എന്നും പറയുന്നു. ന്യ്യുട്രലില് അറിയാതെ കൈകൊണ്ടു തൊട്ടാല് കരണ്ടു അടിക്കുകയില്ല, കാരണം ഈ ഭാഗം ലൈനില് പല സ്ഥലത്തും ഭൂമിയോടു ബന്ധിപ്പിച്ചിരിക്കും. നിരത്തിന്റെ വശങ്ങളില് ഉള്ള പോസ്റ്റില് നിന്നു വീട്ടിലേക്കു വൈദ്യുതി എത്തിക്കുന്നതു രണ്ടു കമ്പി മാത്രം ഉപയോഗിച്ചാണെങ്കില് നിങ്ങളുടെ വീട്ടിലെ വൈദ്യുതി സിംഗിള് ഫെയിസ് ആണു. താരതമ്യേന ചെറിയതും ഇടത്തരവുമായ വീടുകളില് സിംഗിള് ഫെയിസ് വൈദ്യുതി മതിയാവും. എന്നാല് ഒരു വീട്ടിലെ വൈദ്യുതി ഉപകരണങ്ങളുടെ എണ്ണവും ഉപഭോഗവും ഒരു നിശ്ചിതമൂല്യത്തില് കൂടുതല് ആയാല് സിംഗിള് ഫെയിസ് പകരം മൂന്നു ഫെയിസ് വൈദ്യുതി വേണമെന്നു നിബന്ധനയുണ്ടു. വലിയ വീടുകളിലും ഫാക്ടറികളിലും മറ്റും ഇത്തരം വൈദ്യുതി വേണം.
സിംഗിള് ഫെയിസ് വൈദ്യുതിക്ക് രണ്ടു കമ്പി വേണമെന്നതു പൊലെ മൂന്നു ഫെയിസ് വൈദ്യുതിക്ക് കുറഞതു മൂന്നു കമ്പി വേണ്ടിവരും. വൈദ്യുതി പ്രേഷണം ചെയ്യുന്ന വലിയ ടവറുകളില് കൂടി വലിച്ചിരിക്കുന്ന കമ്പികള് മൂന്നെണ്ണം എങ്കിലും ഉണ്ടാവും. സാധാരണ സിംഗിള് ഫെയിസ് ലൈനില് കൂടി കൊണ്ടുവരാവുന്ന വൈദ്യുതിയുടെ മൂന്നിരട്ടി വൈദ്യുതി മൂന്നു ഫെയിസ് ലൈനില് കൂടി കൊണ്ടുവരാം. അതായതു രണ്ടു ലൈനില് കൂടി കൊണ്ടുവരാവുന്ന ശക്തിയുടെ മൂന്നിരട്ടി മൂന്നു ലൈനില് കൂടി കൊണ്ടുവരാം. ലൈനില് ഉള്ള കമ്പി ചെമ്പുകമ്പിയാണു. കിലോമീറ്ററുകള് നീളം ഉള്ള ഈ ലൈനില് ഉപയോഗിക്കുന്ന ചെമ്പിന്റെ ചിലവു മൂന്നു ഫെയിസ് ഉപയോഗിച്ചാല് ഗണ്യമായി കുറക്കാം. ഇതാണു മൂന്നു ഫെയിസ് ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം. ലൈനുണ്ടാക്കാന് ഉപയോഗിക്ക്കുന്ന ചെമ്പിന്റെ ലാഭം.
മറ്റൊരു പ്രധാന മെച്ചം ഒരു നിശ്ചിത വൈദ്യുത ശക്തി അയക്കുന്നതിനു ലൈനില് കൂടി കൂറഞ്ഞ കരണ്ടു പ്രവഹിപ്പിച്ചാല് മതി എന്നതാണു. കരണ്ടു കുറയുമ്പോള് ലൈനില് ഉണ്ടാവുന്ന ഊറ്ജ നഷ്റ്റവും ഗണ്യമായി കുറയുന്നു. കരണ്ടു കുറവാണെങ്കില് ഉപയോഗിക്കുന്ന കമ്പിയുടെ ചുറ്റളവും കുറക്കാം. ചുരുക്കത്തില് മൂന്നു ഫെയിസ് ഉപയോഗിക്കുന്നതു കൊണ്ടു വൈദ്യുത ലൈനിന്റെ നിറ്മാണചിലവിലും ഉര്ജനഷ്ടത്തിലും കുറവു വരുത്താന് കഴിയും, പ്രത്യേകിച്ചും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വളരെ ദൂരസ്ഥലത്താകുംപോള്.
വേറൊരു മെച്ചം മുന്നു ഫെയിസ് ലൈനില് രണ്ടു തരം വോള്ടതയും എടുക്കാന് അവസരം ഉണ്ടു എന്നതാണ്. സാധാരണ മൂന്നു ലൈനുകള്കു ചുവപ്പു, മഞ്ഞ, നീല ( റെഡ്, യെല്ലോ, ബ്ലു) എന്നിങ്ങനെ നാമകരണം ചെയ്യുന്നു. ഈ മൂന്നു ലൈനില് ഏതെങ്കിലും രണ്ടു ലൈനുകള് തമ്മില് ഒരു നിശ്ചിത വോള്റ്റതയാണെങ്കില് ഇതില് ഒന്നും ന്യൂട്രലും തമ്മില് കുറഞ്ഞ വോള്ടത കിട്ടും. ഉദാഹരണത്തിന് നമ്മുടെ ചുറ്റും ഉള്ള വൈദ്യുത വിതരണ വ്യൂഹത്തില് രണ്ടു ലൈനുകള്‍കിടയില്‍ 400 വോള്‍ടാണു. എന്നാല്‍ ഒരു ലൈനും (ഫെയിസ്) ന്യുട്രലുമായി 230 വോള്ടാണു ഉള്ളത്. മിക്കവാറും വീട്ടുപകരണങ്ങള്‍ 230 വോല്ടില്‍ പ്രവര്‍ത്തിക്കുന്നു.
വലിയ മോടോറുകള് 400 വോള്ടിലും. എന്നാല്‍ മൂന്നു ഫെയിസ് വൈദ്യുതി എടുക്കുന്ന വീടുകളില് ആകെയുള്ള വൈദ്യുത ഭാരങ്ങളെ തുല്യമായി മുന്ന് ഫെയിസിലും പങ്കുവക്കുന്നു. വ്യൂഹത്തില് നിന്നു എടുക്കുന്ന കരണ്ടു തുല്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത് . വീട്ടില് ഫെയിസ് വ്യതിയാനം വരുത്താന്‍ പറ്റിയ സ്വിച്ച് ( phase change over switch) ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ഫെയിസില്‍ മാത്രം വൈദ്യുതി ഉള്ളപ്പോള്‍ അതിലേക്കു ബന്ധിപ്പിക്കുകയുമാവാം. അങ്ങനെ പല ഗുണങ്ങളും മുന്നു ഫെയിസ് വൈദ്യുതിക്കുണ്ടു.
മുന്നു ഫെയിസില്‍ ശക്തി (power) കണക്കാക്കല്‍
ഒരു ഫെയിസും ലൈനും തമ്മില്‍ വോല്ടത V യും
കരണ്ടു I യും ശക്തി ഗുണകം pf ഉം ആണെങ്കില്‍
ഒരു ഫെയിസിലെ ശക്തി = V. I .pf .
അങ്ങനെ മുന്ന് ഫെയിസുള്ളതുകൊണ്ടു
മൂന്നു ഫെയ്സിലും കൂടി ആകെ ശക്തി = 3. V. I . pf
ഒരു ഫെയിസും ന്യുട്രലും തമ്മില്‍ V ആണെങ്കില്‍ സാധാരണ രണ്ടു ലൈനുകള് തമ്മില്‍ 1.732 V ആയിരിക്കും വോല്ടത. മുമ്പ് പറഞ്ഞതു പോലെ 400 = 1.732 . 230
രണ്ടു ലൈനുകള്‍കിടയില്‍ നില നില്‍കുന്നതിനു ലൈന്‍ വോല്ടത എന്ന് പറയുന്നു.
ഇതു VL ആണെങ്കില്‍ മൂന്നു ഫെയ്സിലെ ശക്തി = 1.732 . VL . I. pf = 3 V I. pf
Comments
http://www.vattekkad.blogspot.com/