വിവിധ തരം മൂന്നു പിന്‍ പ്ലഗ്ഗുകള്‍ ( E - എര്തിലേക്ക് സോക്കടുവഴി L - ലൈനിലേക്ക് (ഫെഇയിസു) N - ന്യുട്രല്‍ )
ഉപകരണത്തില്‍ നിന്നു വരുന്ന രണ്ടു കംപികള് L, N ഇവയിലും ഉപകരണത്തിന്റെ പുറം ചട്ട E എന്ന വലിയ അഗ്രത്ത്തിലും ബന്ധിപ്പിക്കുന്നു. ഭിത്തിയിലുള്ള സോക്കടിലാവട്ടെ E എണ്ണ അഗ്രം എര്തിലെക്കും L ഫെയിസ് ലൈനിലെക്കും N ന്യുട്രളിലെക്കും ബന്ധിപ്പിക്കു
വേറൊരുതരം മൂന്നു പിന്‍ പ്ലഗ്ഗ്
വീട്ടിലെ വൈദ്യുത പ്ലഗ്ഗുകളില്‍ രണ്ടു പിന്നുള്ളതും മുന്നു പിന്നുള്ളതും കണ്ടിട്ടുണ്ടാവുമല്ലോ. ഇതെന്താണ്? ഇതെന്തിനാണ്? സംശയം വരാം. ഒരു മുന്ന് പിന്‍ പ്ലുഗ്ഗിനു രണ്ടു പിന്‍ പ്ലുഗ്ഗിന്റെ ഇരട്ടിയലധികം വില വരും. അപ്പോപ്പിന്നെ എന്തിനാ ഈ അധികച്ചിലവു?
ഇതു ഒരു അധികച്ച്ചിലവല്ലാം തീര്‍ച്ച. സാധാരണ മുന്നു പിന്‍ വഴി കരണ്ടു കൊടുക്കുന്നത് കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്കാണ്. ഉദാഹരണത്തിന്, ഫ്രിട്ജ്, ഹിടര്‍ , ഇസ്തിരിപ്പെട്ടി എന്നിവക്കാണല്ലോ. അതെന്താ ഇനത്തിനു മാത്രം? കാരണം ഇത്തരം ഉപകരണങ്ഗ്ന്ങള്‍ പലപ്പോഴും നാം കൈകൊണ്ടു തൊട്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഫ്രിട്ജ് തുറക്കുന്ന സമയത്തും ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു വസ്ത്രം തെക്കുംപോഴും യാദ്രിസ്ചികമായി നമ്മുടെ കൈ ആ ഉപകരണത്തിന്റെ പുറംചട്ടയില്‍ തൊടാനുള്ള സാധ്യത വളരെ കുടുതല്‍ ആണ്. ഇത്തരം ഉപകരണങ്ങളുടെ പുറം ചട്ട മുന്നു പിന്‍ പ്ലഗ്ഗിന്റെ മൂന്നാമത്തെ (കുട്ടത്തില്‍ വലുത്, അഥവാ വണ്ണം കൂടിയതു) പിന്നിലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഭിത്തിയില്‍ ഉറപ്പിച്ച പിന്നിന്റെ സോക്കടിലോ, ഇതിന്റെ ഭാഗം വീട്ടിലെ എര്‍ത്തിങ്ങ് വയറു വഴി ഭുമിയുമായി ബന്ധിപ്പിച്ച്ചിരിക്കും. സാധാരണ ഗതിയില്‍ ഈ ഉപകരണങ്ങളുടെ പുറം ചട്ടയും വൈദ്യുത ലൈനിന്റെ ഫെയിസും ആയി ബന്ധമുന്ടാവുകയില്ല. ഏതെങ്കിലും കാരണവശാല്‍ വൈദ്യുതി വഹിക്കുന്ന ഫെയിസും ഉപകരണത്തിന്റെ പുറംചട്ടയുമായി ബന്ധം ഉണ്ടായാല് കുടുതല്‍ കരണ്ടു എര്തിലേക്ക് പ്രവചിക്കുന്നു. വീട്ടിലെ വൈദ്യുതി ബന്ധം വരുന്ന വഴിയുള്ള ഫ്യുസു ഉരുകി വൈദ്യുത ബന്ദ്ധം വേര്‍പെടുന്നു. ഒരു പക്ഷെ വൈദ്യുത ബന്ധം വേര്പെട്ടില്ലെങ്കില്‍ തന്നെ ഉപകരണത്തിന്റെ പുറം ചട്ടയില്‍ തൊടുന്ന നമ്മുടെ വിരലിന്റെ ആഗ്രവും നമ്മളും ഭുമിയില്‍ നില്കുന്നത് കൊണ്ടു ശരീരത്ത്തില് കൂടി കരണ്ടു പ്രവഹിക്കുകയില്ല. പ്രവഹിച്ചാല് തന്നെ മാരകമായ അളവില്‍ പ്രവഹിക്കുകയില്ല. അങ്ങനെ ജീവന്‍തന്നെ അപകടം വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയുന്നു .
അതുകൊണ്ടു അല്പം ചെലവ് കുടിയാല്‍ പോലും അടുത്ത തവണ മുന്ന് പിന്‍ പ്ലഗ്ഗ് തന്നെ ഉപയോഗിക്കണം, പ്രത്യേകിച്ചും കുടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഇസ്തിരിപ്പെട്ടി, ഫ്രിട്ജ് , ഹീടര് എന്നിവയ്ക്ക്. ഒരു ചെറിയ കാര്യം കൂടി. എന്തിനാണ് ഈ മൂന്നാമത്തെ പിന്നിനു അല്പം വണ്ണം കുട്ടി വച്ചിരിക്കുന്നത്? അതിനും കാരണമുണ്ട്. ഒന്നാമതായി തിരിച്ചറിയാന്‍ തന്നെ. രണ്ടാമതായി, വണ്ണം കൂടുംപോള് എളുപ്പം കരണ്ടു പ്രവഹിക്കും എന്നത് തന്നെ.വണ്ണം കൂടിയ കമ്പിക്ക് പ്രതിരോധം കുറവാണ്.
Comments
പലപ്പോഴ്‌ും ഞാന്‍ ശ്രധിച്ചിട്ടുള്ള ഒരു കാര്യം ഇവിടെ പറയട്ടെ... പലരും ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഏറത്ത് ചെയ്യുന്നതിന് പകരം ഒരു ഏറത്ത് പൈപ്പ് വെറുതെ ഭൂമിയില്‍ അടിച്ചു താഴ്ത്തുന്നു. ഇത് ഗുണത്തേക്കാള്‍ അധികം ദോഷം അല്ലെ ചെയ്യുന്നത്?
ഏതെങ്കിലും ഒരു ഉപകരത്തില്‍ എന്തെങ്ങിലും ഷോര്‍ട്ട് സിര്‍ചുഇറ്റ് സംഭവിച്ചാല്‍ , ആ വൈദ്യതി മുഴുവന്‍ ഏറത്ത് വയറിലേക്ക് ഒഴുകുന്നു. പക്ഷെ ഏര്തിംഗ് നല്ല രീതിയില്‍ അല്ല എങ്കില്‍ ആ വൈദ്യുതി മറ്റെല്ല ഉപകരണങ്ങളിലെക്കും വ്യപിക്കില്ലേ? അത് ഒരു വലിയ പ്രശ്നം ആവില്ലേ?
ഇനി നല്ല രീതിയില്‍ ഏറത്ത് ചെയ്ത ഒരു വീട് ആണെങ്ങിലും, ആ ഈര്‍ത്തു വയര്‍ മുറിഞ്ഞു പോയാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകില്ലേ?.. അത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്ങിലും വഴികള്‍ നിലവില്‍ ഉണ്ടോ?