വിളക്കുകള് മാറ്റുകയല്ലാതെ മറ്റു മാര്‍ഗങ്ങള് എന്തൊക്കെയെന്നു നോക്കാം . 1 . സാധാരണ (നീളമുള്ള) ട്യൂബ് ലൈറ്റിന്റെ ചോക്കുകള്‍ . രണ്ടു തരം ചോക്കുകള്‍ ഇന്നു കിട്ടും , സാധാരണ ചോക്കും , ഇലക്ട്രോണിക് ചോക്കും . സാധാരണ ചോക്കുകള്‍ ഒരു ട്യുബിനു 30-40 വാട്ട് വരെ ഉപയോഗിക്കുന്നു . എന്നാല്‍ ഇലക്ട്രോണിക് ചോക്കാണെങ്കില് ഇതു 20-30 വാട് വരെ ആയി കുറക്കാന്‍ കഴിയും . അതുകൊണ്ടു പുതിയ ട്യുബെ ലൈറ്റുകള് വാങ്ങുമ്പോള്‍ തീര്ച്ചയായും ഇലക്ട്രോണിക് ചോക്കുള്ളത് വാങ്ങുക . പഴയതിന്റെ ചോക്കോ മറ്റോ തകരാറിലാകുംപോള് ഇലക്ട്രോണിക് ചോക്ക് മാറ്റി സ്ഥാപിക്കുക . ഇലക്ട്രോണിക് ചോക്കുപയോഗിച്ചാല് വിളക്കുകള്‍ മിന്നുന്നത് ഒഴിവാക്കാം . അവ ചൂടാകാത്തത് കൊണ്ടു എ സി യുടെ ഉപയോഗവും കുറയും . 2 . ഇലക്ട്രോണിക് ഫാന്‍ റെഗുലേടര്‍ ഉപയോഗിക്കുക . സാധാരണ ( പഴയ തരം ) ഫാന്‍ റെഗുലേടര്‍ വേഗത കുറക്കാന്‍ ലൈനില്‍ നിന്നു കിട്ടുന്ന വോല്ടതയുടെ ഒരു ഭാഗം ഒരു പ്രതിരോധത്തില്‍ ( resistance ) വീഴ്ത്തിയാണ് ചെയ്യുന്നത് . ഇതു കൊണ്ടു വേഗത കുറഞ്ഞാലും ഇല്ലെങ്കിലും എടുക്കുന
വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര് സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം. വൈദ്യുതിയുടെ ഉപയോഗത്തെപറ്റി ചില വിവരങ്ങള്‍ ഈ ബ്ലോഗില്‍ കൂടി അറിയിക്കുന്നു. രസകരമല്ലെന്കിലും ഇതൊരു ആവശ്യമാകുന്നു. സംശയങ്ങള്‍ ഉണ്ടാവാം. കമ്മെണ്ടയോ ഈമെയില്‍ വഴിയോ ചോദിച്ചാല്‍ കഴിവതും ഉത്തരം തരാന്‍ ശ്രമിക്കാം.