ആവശ്യമില്ലാത്തപോള് ഉപകരണങ്ങള് ഓഫ് ചെയ്യുക.
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് വൈദ്യുത ഉപകരണങ്ങള് ഓഫ് ചെയ്തിടുക എന്നത് തന്നെയാണ്. ഒരു വീട്ടില്‍ സാധാരണ കാണുന്ന കാഴ്ചകള്‍ നോക്കുക.
1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ആരും കാണാന്‍ ഇല്ല.
2. ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില്‍ ആരും ഇല്ല.
3. വിളക്ക് കത്തിക്കൊണ്ടിരിക്കുന്നു, മുറിയില്‍ ആരും ഇല്ല.
ഇത്തരം അനാവശ്യ ചിലവുകള്‍ ഒഴിവാക്കി കൂടെ?
ടി വി ആരും കാണാന്‍ ഇല്ലാത്തപോള് ഓഫ് ചെയ്തുകുടെ?
മുറിയില്‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന്‍ ഓഫ് ചെയ്തുകുടെ?
ആരും ഇല്ലാത്ത മുറികളില്‍ എന്തിനാണ് വിളക്ക് കത്തുന്നത്?
Comments
എന്തു കൊണ്ട് സര്‍ക്കാര്‍ ഈ വഴിക്കു ചിന്തിക്കുന്നില്ല. BPL കാര്‍ക്ക് വേണ്ടി ചെലവിട്ടാല്‍ ആരും കുതിരകയറാനും വരില്ല.
സോളാര്‍ പാനലുകള്‍ക്കും കാറ്റാടികള്‍ക്കും പ്രാധാന്യം നല്‍കണം. ഇപ്പോള്‍ നമ്മള്‍ വാങ്ങുന്ന ചെറിയ സോളാര്‍ പാനലുകള്‍ക്കും ടാക്സ് നല്‍കേണ്ടി വരുന്നു. സബ്സിഡി നല്‍കാന്‍ പറ്റിയില്ലെങ്കിലും ടാക്സില്‍ നിന്ന് സോളാര്‍ പാനലുകളേ ഒഴുവാക്കികൂടെ?