Skip to main content

വോള്‍ട്ട് ആമ്പീര്‍ വാറ്റ്

ആറ്റില് കളഞ്ഞാലും അളന്നു കളയണം എന്നാണല്ലോ ചൊല്ലു. നീളം അളക്കുന്നത് മീറ്ററില്, ചൂട് അളക്കുന്നത് ഡിഗ്രി സെന്റിഗ്ര്ടിലു അഥവാ ഡിഗ്രി ഫാരെന് ഹീടില് . അതുപോലെ വൈദ്യുതി അളക്കാന് ചിലതൊക്കെ അറിയണം. വൈദ്യുതിയെ സംബന്ധിച്ചിടത്തോളം രണ്ടു പ്രധാന കാര്യങ്ങളു വൈദ്യുതിയുടെ സമ്മര്ദം അഥവ വോല്ടത എന്നതും വൈദ്യുതിയുടെ ധാര അഥവ കറണ്ടു എന്നതും ആണു. രണ്ടു വൈദ്യുത അഗ്രം തമ്മില് വ്യ്ത്യസ്ഥമായ സമ്മര്ദം നിലനില്കുമ്പോളാണു അവതമ്മില് ബന്ധിപ്പിക്കുമ്പോള് ഒരു ധാര പ്രവഹിക്കുന്നതു. ഉയരവ്യ്ത്യാസമുള്ള് രണ്ടു ടാങ്കുകള് തമ്മില് പൈപു വഴി ബന്ധിപ്പിക്കുമ്പോള് കൂടുതല് ഉയരത്തിലുള്ള റ്റാങ്കില് നിന്നു താഴ്ചയിലുള്ള റ്റാങ്ക്ങ്കിലേക്കു വെള്ളം ഒഴുകുന്നതുപോലെ എന്നുപറയാം. വൈദ്യുതിയുടെ സമ്മറ്ദ വ്യ്ത്യാസം അളക്കാനുള്ള യൂനിറ്റാണു വോള്തത അഥവ വോള്റ്റേജു . ഉയറ്ന്ന വൊല്ടേജുണ്ടെങ്കില് കൂടുതല് കരെണ്ടു പ്രവഹിപ്പിക്കാന് കഴിയും. ധാര അഥവാ കറണ്ടിന്റെ യൂനിട്റ്റിനു ആമ്പീര് എന്നാണു പറയുന്നതു. വോള്ടും അമ്പീരും വൈദ്യുതിയെപ്പറ്റി ഗവേഷന്ണം നടത്തിയ രണ്ടു ശാസ്ത്രകാരന്മാരായിരുന്നു.

മുമ്പു പറഞതുപോലെ ഏസി വൈദ്യുതിയാണു വീടുകളില് എത്തുന്നതു. വീട്ടിലേക്കു മൂന്നു കമ്പികളില് കൂടിയാണു വൈദ്യുതി എടുത്തിരിക്കുന്നതു എങ്കില് വീട്ടില് മൂന്നു ഫേസ് കണെക്ഷന് ആണെന്നു പറയുന്നു. കൂടുതല് വൈദ്യുതി ഉപയോഗിക്കുന്ന വലിയ വീടുകളില് മൂന്നു ഫേസ് കണെക്ഷന് എടുക്കണമെന്നു നിര്ബന്ധമാണു. എന്നാല് ഇടത്തരം , ചെറിയ വീടുകളിലേക്കു വൈദ്യുതി രണ്ടു ലൈനില് കൂടിയാണു എടുക്കുന്നതു. ഇതിനു ഒരു ഫേസ് കണെക്ഷന് എന്നു പറയുന്നു. ഒരു കമ്പിയെ ഫേസു എന്നും മറ്റേ കമ്പിയേ നുട്രല് എന്നും വിളിക്കുന്നു. ഈ രണ്ടു കമ്പികല് തമ്മില് ഒരു വൈദ്യുത ഉപ്കരണത്തില് കൂടി ബന്ധം സ്ഥാപിക്കുമ്പോള് ഉപകരണത്തില് ഒരു ധാര (കറണ്ടു) പ്രവഹിക്കുകയും ഉപകരണം പ്രവര്ത്തികുകയും ചെയ്യുന്നു. വിളക്കാണെങ്കില് പ്രകാശം തരുന്നു, മിക്സി ആണെങ്കില് മോടോറ് കറങ്ങി തേങ്ങാ അരയുന്നു. ഒറ്റ ഫേസു വൈദ്യുതി വീട്ടിലേക്കു 230 വോള്ട് സമ്മ്ര്ദത്തില് ആണു എത്തുന്നതു. മൂന്നു ഫേസ് ആണെണ്കില് രണ്ടു ഫേസുകള് തമ്മില് 400 വോള്റ്റുണ്ടാവും. ഒരു ഫേസും നുട്രല്ഉം തമ്മില് 230 വോള്ടും. നാം വീട്ടില് ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഉപകരണങ്ങളും 230 വോള്റ്റില് പ്രവര്തിക്കുന്നവയാണു. വോള്റ്റത കുറഞ്ഞാല് പ്രവര്തനക്ഷമത കുറയുന്നു. ചില സ്ഥലങ്ങളില് വോള്ടതക്ഷാമം പരിഹരിക്കണമെന്നു പറയുന്നതു കുറഞ്ഞ വോള്ടതയില് വിളക്കുകള് വേണ്ടത്ര പ്രകാശം തരാത്തതു കൊണ്ടാണു. അതുപോലെ തന്നെ വോള്ടത കൂടിയാല് ഉപകരണങ്ങള്കു തകരാറുണ്ടാകുകയും ചെയ്യും. ഇടിമിന്നല് കൊണ്ടു ഉപകരണങ്ങള്കു തകരാറു വരുന്നതു പെട്ടെന്നുണ്ടാകുന്ന ഉയറ്ന്ന വോള്ടത കൊണ്ടാണു.

ഒരു വൈദ്യുത ഉപകരണത്തിന്റെ ശക്തി അനുസരിച്ചാണു അതു കൂടുതല് പ്രകാശം തരുകയും പെട്ടെന്നു ചൂടാകുകയും മറ്റും ചെയ്യുന്നതു. ഈ ശക്തി അളക്കുന്ന യൂനിറ്റാണു വാട്ടു. ഉയര്ന്ന വാട്ടുള്ള വിളക്കു കൂട്തല് പ്രകാശം തരും എന്നു നമുക്കറിയാം. പുസ്തകം വായിക്കാന് നല്ല പ്രകാശം വേണ്ടതുകൊണ്ടു പഠനമുറിയില് വാട്ടു കൂടിയ വിളക്കാണു ഇടുന്നതു.( ശക്തി കുറക്കണമെന്ക്കില് മേശവിളക്കുപയോഗിക്കാം). കുളിമുറിയില് കുരഞ്ഞ വാട്ടിന്റെയും. കൂടിയ ശക്തിയുള്ള ഉപകരണങ്ങല് കൂടുതല് വൈദ്യുതി ഉപയോഗിക്കും എന്നും വ്യക്തമാണല്ലോ.

Comments

ഇതൊക്കെ ഉപകാരമായേയ്ക്കും...
ചിലര്കെന്കിലും, എന്നാണ് പ്രതീക്ഷ , ശ്റദ്ധിക്കുന്നതിനു നന്ദി

Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു ന...

ഡ്രൈവർ മാർ ശ്രദ്ധിക്കുക ഊർജ സംരക്ഷണം

1. വാഹനങ്ങൾ അമിത വേഗത്തിൽ ഓടിക്കാതിരിക്കുക. 40-50 കി മി ലധികം വേണ്ട വേഗത. സ്പീഡോമീറ്ററിലെ ചുവന്ന വര മെച്ചപ്പെട്ട   ഇന്ധന കാര്യക്ഷമത    കിട്ടുന്ന  വേഗതയാണു. 2. റ്റയറിൽ ഉള്ള മർദ്ദം കുറവല്ല എന്നുറപ്പാക്കുക. നൈട്രജൻ നിറച്ചാൽ എപ്പൊഴും കാറ്റടിക്കേണ്ടി വരുകയില്ല. 3.ട്രാഫിക് ജാമിൽ കുടുങ്ങിയാൽ മൂന്നു മിനുട്ടുകളിൽ അധികം താമസം ഉണ്ടെങ്കിൽ എഞ്ചിൻ ഓഫ് ചെയ്യുക.  4. ആവശ്യമുള്ളപ്പോൽ ഗിയർ മാറ്റുക, ഓരോ ഗിയറിലും അതിനനുവദിച്ച പരമാവധി വേഗതയിൽ അധികം ആവരുതു.  5. ഒരേ ആപ്പീസിലേക്കു പോകുന്നവർ കാറുകൾ  പൂൾ ചെയ്തു ഒരുമിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.  6.  വാഹനം വേണ്ട സമയത്തു സെർവീസ് ചെയ്തു നല്ല നിലയിൽ ഓടുന്നു എന്നുറപ്പുവരുത്തുക. 

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ...