Skip to main content

കറണ്ടുചാറ്ജു കണക്കാക്കാം

വോള്ടത വോള്ടിലും കറണ്ടു ആമ്പീരിലും ശക്തി വാട്ടിലും ആണു അളക്കുന്നതു എന്നു പറഞ്ഞല്ലൊ. ഇനി നമുക്കു എങ്ങനെയാണു കറണ്ടു ബില്ല് കണക്കാക്കുന്നതു എന്നു നോക്കാം. കറണ്ടു ബില്ലില് നാം എത്ര യൂണിറ്റു വൈദ്യുതി ഉപയോഗിച്ചു എന്നാണു കാണിക്കുക. ഉപയോഗിച്ച യൂണിറ്റനുസരിച്ചാണു പണം കെട്ടേണ്ടതു. അപ്പോള് എന്താണു ഈ യൂണിറ്റു ? യൂണിറ്റു എന്നു പറയുന്നതു ഊര്ജത്തിന്റെ അളവാണു, ഒരു കിലൊവാട്ട് മണിക്കൂറ് ആണു ഒരു യൂനിറ്റു. അതായതു ഒരു നൂറു വാട്ടു ബള്ബു 10 മണിക്കൂറ് തുടര്ചയായി പ്രവര്ത്തിച്ചാല് ഒരു യൂനിറ്റു വൈദ്യുതി ആകും. 1000 വാട്ടാണു ഒരു കിലൊവാട്ട്. 1000 വാട്ടു ശക്തിയുള്ള ഒരു വൈദ്യുത ഉപകരണം ഒരു മണിക്കൂര് പ്രവര്തിപ്പിച്ചാല് കറണ്ടു ചാര്ജില് ഒരു യൂണിറ്റു കൂടും. നമ്മള് ഉപയോഗിച്ച യൂനിറ്റുകളുടെ അളവനുസരിച്ചു പണം കൊടുത്തേ പറ്റൂ. കറണ്ടു ചാര്ജു പല സ്ലാബില് ആയി തിരിച്ചിരിക്കുന്നു. കുറഞ്ഞ ഉപയോഗം ഉള്ളവര് കുറഞ്ഞ തോതിലും കൂടുതല് ഉപയോഗിക്കുന്നവര് കൂടിയ തോതിലും പണം കൊടുക്കണം. അതുകൊണ്ടു യൂനിറ്റുകള് കുറയ്ക്കാന് എന്തു ചെയ്യാന് കഴിയുമോ അതു നാം ചെയ്തേ പറ്റൂ. അതുകൊണ്ടാണു ആവശ്യമില്ലാത്തപ്പോള് റ്റിവിയും ഫാനും ഓഫാക്കണം എന്നു പറയുന്നതു. ഒരു സാധാരണ വീട്ടിലെ കറണ്ടു ചാര്ജു എങ്ങനെ കണക്കാക്കാം എന്നു നോക്കാം.
ഒരു വീട്ടിലെ വൈദ്യു തിയുടെ ഉപയോഗവും ചിലവാകുന്ന ഉര്ജവും താഴെകൊടുക്കുന്നു.
1. ട്യുബെ ലൈറ്റ് : 40 വാട്ടിന്റെ 4 എണ്ണം ശരാശരി 4 മണിക്കൂര് ഉപയോഗം
ഉര്ജം = 40 . 4 . 4 = 640 വാട്ട് മണിക്കൂര്
൨.സാധാരണ ബള്ബുകള് : 60 വാട്ടിന്റെ 4 എണ്ണം 4 മണിക്കൂര്
ഉര്ജം = 60 . 4 . 4 = 960 വാട്ട് മണിക്കൂര്
3. ടി വി : 120 വാട്ട് 8 മണിക്കൂര് ഉപയോഗം
ഉര്ജം = 120 . 8 = 960 വാട്ട് മണിക്കൂര്
4. മിക്സി : 550 വാട്ട് ഒരു മണിക്കൂര്
ഉര്ജം = 550 . 1 . = 550 വാട്ട് മണിക്കുര്
5. വെള്ളം ചൂടാക്കുന്ന ഹീടര് : 1500 വാട്ട് 1 മണിക്കുര്
ഉര്ജം = 1500 . 1 . = 1500 വാട്ട് മണിക്കൂര്
--------------------------------------------------------------
ആകെ : 640 + 960 + 960 + 550 + 1500 = 4610 = 4.61 യുനിടു
-------------------------------------------------------------
ഒരു മാസത്തേക്ക് : 4.61 . 30 = 138.3 യുനിടു

ഇന്നത്തെ നിരക്കനുസരിച്ച്ച്ചു കരണ്ടു ചാര്ജ്

ആദ്യത്തെ 40 യുനിടിനു : 115 പൈസ വച്ചു 56.00
അടുത്ത 40 യുനിടിനു : 190 പൈസ വച്ചു 76.00
അടുത്ത 40 യുനിടിനു : 240 പൈസ വച്ചു 96.00
അടുത്ത 18.0 യുനിടിനു : 300 പൈസ വച്ചു 54.00
--------------------------------------------------------------
ആകെ : 282.00 രൂപ
മീറ്റര്‍ വാടക പുറമെ
--------------------------------------------------------------

Comments

Anonymous said…
Free Slot machines in Malaysia - LuckyClub Live
Free Slots are offered for the purpose of assisting you in selecting a slot machine, or slot machine in the search results page. This page is dedicated to luckyclub.live

Popular posts from this blog

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ