Skip to main content

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ഉപകരണങ്ങള് ഓഫ് ചെയ്യുക.

വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന്ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള്വൈദ്യുത ഉപകരണങ്ങള്ഓഫ് ചെയ്തിടുക എന്നത് തന്നെയാണ്. ഒരു വീട്ടില്സാധാരണ കാണുന്ന കാഴ്ചകള്നോക്കുക.

1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു, പക്ഷെ ആരും കാണാന്ഇല്ല.

2. ഫാന്കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില്ആരും ഇല്ല.

3. വിളക്ക് കത്തിക്കൊണ്ടിരിക്കുന്നു, മുറിയില്ആരും ഇല്ല.

ഇത്തരം അനാവശ്യ ചിലവുകള്ഒഴിവാക്കി കൂടെ?

ടി വി ആരും കാണാന്ഇല്ലാത്തപോള്ഓഫ് ചെയ്തുകുടെ?

മുറിയില്നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന്ഓഫ് ചെയ്തുകുടെ?

ആരും ഇല്ലാത്ത മുറികളില്എന്തിനാണ് വിളക്ക് കത്തുന്നത്?

നമ്മുടെ വീടുകളില്ഒരു യുനിടു വൈദ്യുതി നല്കാന്ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ്ടി വരുന്നു പലപ്പോഴും. അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര്ഡിനും ലാഭം ഉണ്ടാകുന്നു.

Comments

ദിനം പ്രതി കോടികള്‍ നഷ്ടമാകുന്നുവെന്ന് വൈദ്യുതി ബോര്‍ഡ് കേഴുന്നു. കുറച്ചു കോടികള്‍ മുടക്കിയാല്‍ കേരളത്തിലെ മുഴുവന്‍ BPL കുടുംബങ്ങള്‍ക്കും CFL സൌജന്യമായി നല്‍കാന്‍ കഴിയും. അത്രയും സി.എഫ്.എല്‍. സാധാ വിളക്കുകള്‍ക്ക് പകരം കത്തുമ്പോള്‍ ദിനം പ്രതി ഉണ്ടാകുന്ന കോടികളുടെ നഷ്ടം കുറയില്ലേ. അങ്ങനെ പാവപ്പെട്ടവര്‍ക്ക് വേണ്ടി മുടക്കിയ തുക തിരിച്ചി പിടിക്കുകയും ചെയ്തു കൂടേ.

എന്തു കൊണ്ട് സര്‍ക്കാര്‍ ഈ വഴിക്കു ചിന്തിക്കുന്നില്ല. BPL കാര്‍ക്ക് വേണ്ടി ചെലവിട്ടാല്‍ ആരും കുതിരകയറാനും വരില്ല.
Anonymous said…
ജല വൈദ്യുതി തന്നെ മതിയെന്ന ബോര്‍ഡിന്റെ വശിയാണ് ഇതിനൊക്കെ കാരണം.
സോളാര്‍ പാനലുകള്‍ക്കും കാറ്റാടികള്‍ക്കും പ്രാധാന്യം നല്‍കണം. ഇപ്പോള്‍ നമ്മള്‍ വാങ്ങുന്ന ചെറിയ സോളാര്‍ പാനലുകള്‍ക്കും ടാക്സ് നല്‍കേണ്ടി വരുന്നു. സബ്സിഡി നല്‍കാന്‍ പറ്റിയില്ലെങ്കിലും ടാക്സില്‍ നിന്ന് സോളാര്‍ പാനലുകളേ ഒഴുവാക്കികൂടെ?
ബോര്‍ഡ് ചെയ്യേണ്ട കാര്യങ്ങ്ങ്ങള്‍ നമുക്കു ചെയ്യാന്‍ കഴിയുകയില്ലല്ലോ. അത് കൊണ്ടു നമുക്കു, ഉപഭോക്താക്കല്ക് , എന്ത് ചെയ്യാന്‍ കഴിയുമെന്നതാണ് ഞാന്‍ പറയുന്നതു. CFL , LCD എന്നിവയെ പറ്റി വിശദമായ്ടി എഴുതുന്നുണ്ടു. അല്പാല്പമാകുന്നത് മനപൂര്‍വമാണ്. കൂടുതല്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഇതൊരു തുറന്ന ബ്ലോഗാകണമെന്നാണ് ആഗ്രഹം.