Skip to main content

പാഠം രണ്ടു : സാധാരണ ബള്‍ബുകള്‍ വേണ്ടേ വേണ്ട

കോമ്പാക്റ്റ് ഫ്ലുരസേന്റ്റ് ലാമ്പ് (CFL)
എഡിസണ്‍ ഉണ്ടാകിയ ലോഹതന്തുക്കള്‍ (filament) ഉപയോഗിക്കുന്ന സാധാരണ ബള്‍ബുകള്‍ ഇന്നു വിരളമായി ക്കൊണ്ടിരിക്കുന്നു. ഇതിനുള്ള പ്രധാന കാരണം ഇവ കൂടുതല്‍ ഉര്ജം ഉപയോഗിച്ചു കുറച്ചു വെളിച്ചം തരുന്നു എന്നതാണ്. ബള്‍ബിനുള്ളിലുള്ള ലോഹതന്തുക്കള്‍ ചൂടായി ശുഭ്ര തപ്തമായാല്‍ മാത്രമെ വെളിച്ചം കിട്ടുകയുള്ളൂ. അല്ലെങ്കില്‍ അവ ചുവന്നു തന്നെ കാണപ്പെടും. ലൈനില്‍ നിന്നെടുക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമെ വെളിച്ചമായി മാറുന്നുള്ളൂ. ബാക്കി വെറുതെ നഷ്ടപ്പെടുകയാണ്. അതുകൊണ്ടാണ് സാധാരണ ബള്‍ബുകള്‍ വേണ്ട എന്ന് പറഞ്ഞതു. ട്യുബ് ലൈറ്റും കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാംപും ഉര്‍ജനഷ്ടത്ത്തില്‍ അത്ര കുറ്റക്കാരല്ല. 100 വാട്ടുള്ള ബള്‍ബിന്റെ വെളിച്ചം 40 വാട്ടുള്ള ട്യുബ് ലൈറ്റിനു തരാന്‍ കഴിയും. സാധാരണ ബള്‍ബിനെക്കാള്‍ ഏകദേശം അഞ്ചിരട്ടി കാലം പ്രവര്‍ത്തിപ്പിക്കാനും കഴിയും. ചുരുക്കത്തില്‍, തുടക്കത്തിലെ കൂടുതല്‍ ചിലവ് ഏതാനും മാസങ്ങളുടെ വൈദ്യുത ബില്ലിലെ കുറവ് കൊണ്ടു നികത്താം.
എന്നാല്‍ സി എഫ് എല്‍ (CFL) എന്ന ചുരുക്കപ്പേര് കൊണ്ടറിയപ്പെടുന്ന കോമ്പാക്റ്റ് ഫ്ലുരസന്റ്റ് ലാമ്പ് ട്യുബിനെക്കളും ലാഭകരമാണ്. 40 വാട് ട്യുബിന്റെ വെളിച്ചം 15 വാട്ട് സി എഫ് എല് ഉണ്ടാക്കാം. സി എഫ് ലാമ്പുകള്‍ ഉപയോഗിച്ചാലുള്ള ലാഭം ഇതില്‍ നിന്നു കണക്കാക്കാം. ഇതിനുള്ള ഒരേ ഒരു ദുഷ്യവശം മെര്‍കുറി ഉപയോഗിക്കുന്നത് കൊണ്ടു പരിസര മലിനീകരണം ഉണ്റാകുമോ എന്നതാണ്.
അതുകൊണ്ടു വൈദ്യുത ബില് കുറക്കാന്‍ സാധാരണ ബള്‍ബുകള്‍ മാറി ട്യുബെ ലൈറ്റോ സി എഫ് ലാംപോ ആകുകയാണ് നല്ലത്. പ്രത്യേകിച്ചും കുടുതല്‍ സമയം കത്തിക്കിടക്കുന്ന ഇടനാഴികളിലും കുളിമുറി അടുക്കള എന്നിവയിലും. ഇതില്‍ നിന്നു തന്നെ ഗണ്യമായി വൈദ്യുത ചെലവ് കുറക്കാന്‍ കഴിയും. ആദ്യം അല്പം പണം കുടുതല്‍ ചിലവാക്കണമെന്നു മാത്രം. എല്ലാ വീടുകളിലും സി എഫ് എല്‍ ഉപയോഗിച്ചാല്‍ തന്നെ വളരെ അധികം ഉര്‍ജചിലവ് കുറക്കാന്‍ കഴിയും. ചില സര്‍ക്കാര്‍ സ്ഥാപനങ്ങള് ( ANERT ) വില കുറച്ചു ഇത്തരം വിളക്കുകള്‍ വിറ്റിരുന്നു. ഗ്യാസിനും പെട്രോളിനും സബ്സിഡി ഉള്ളതുപോലെ കുറഞ്ഞ ചിലവില്‍ ഇത്തരം വിളക്കുകള്‍ ലഭ്യമായാല്‍ എല്ലാവരും ഇതുപയോഗിക്കും തീര്‍ച്ചയാണ്. വൈദ്യുത ബോര്‍ഡിനും പൊതുജനങ്ങല്കും ഒരുപോലെ പ്രയോജനം ഉണ്ടാകും. അതിന് ഒരി തീവ്ര യാതന പരിപാടി എടുക്കേണ്ടിയിരിക്കുന്നു.

Comments

ശ്രീ said…
നല്ല പോസ്റ്റ്.
ബാത്‌റൂമിലുള്ള ഫിലമെന്റ് ബള്ബുക|ള്‍ പെട്ടെന്ന് കേടാകുന്നത് കാണാം. കേടായ CFLന്റെ സര്ക്യൂട്ടുകള്‍ കുടുതലും കേട് വരാറില്ല, ഈ സര്ക്യ്യൂട്ട് ഉപയോഗിച്ച് 2അടി റ്റ്യൂബ് ലൈറ്റുകള്‍ വളരെക്കാലം പ്രവര്ത്തിപ്പിക്കാം...
നല്ല സംരംഭം, അഭിനന്ദനങ്ങള്‍

കടവന്‍,
അതെങ്ങിനെ എന്നൊന്ന് വിശദീകരിക്കാമോ?
എങ്ങിനെയാണ് കണക്റ്റ് ചെയ്യുക?

Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ