Skip to main content

സി എഫ് എല്‍ വിളക്കുകളെപ്പറ്റിത്തന്നെ

സി എഫ് എല്‍ വിളക്കുകള് ലാഭകരമാണെന്ന് പറഞ്ഞു. അതെങ്ങനെ എന്ന് നോക്കാം.
ഒരു വീട്ടില്‍ 10 വിളക്കുകളാണെന്നിരിക്കട്ടെ. സാധാരണ ബള്‍ബുകള്‍ 60 വാട്ടെന്കിലും
വേണ്ടിവരും. ശരാശരി 6 മണിക്കൂര്‍ ഇവ പ്രവര്തിക്കുന്നെന്കില്‍ ഒരു ദിവസം ഉപയോഗിക്കുന്ന യുനിടുകള്‍ = 10 X 60 X 6 = 3600 വാറ്റ് മണിക്കൂര്‍ = 3.6 യുണിറ്റ്
അതേസമയം സി എഫ് എല്‍ ആണെന്കില്‍ 15 വാട്ട് മതിയാവും. ഇതേസമയം
സി എഫ് എല്‍ ഉപയോഗിക്കുന്ന യുനിടു= 10 X 15 X 6 = 900 വാറ്റ് മണിക്കൂര്‍ = 0.9 യുണിറ്റ്. അതായത് ഒരു ദിവസം തന്നെ 2.7 യുനിടു ലാഭം. പക്ഷെ തുടക്കത്തിലെ ചെലവു കൂടുതലാണ്. ഒരു ബള്‍ബിനു 10 രുപയാകുംപോള്‍ നല്ല ഇനം സി എഫ് എല്‍ നു 100 രുപയെന്കിലും ആവും. എന്നാല്‍ സി എഫ് എല്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കേടുകുടാതെ ഉപയോഗിക്കാം. സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം. അതായത് ഒരു സി എഫ് എല്‍ ഉപയോഗിക്കുന്ന സമയത്തു നാലിലധികം ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുന്നു. ആപ്പോള്‍ തുടക്കചിലവ് സാധാരണ ബള്ബുകള്ക്കു 400 രൂപയും സി എഫ് എല്‍ നു 1000 രൂപയും ആയിരിക്കും.
ഇപ്പോഴത്തെ കരണ്ടു ചാര്‍ജു നിരക്കില്‍ ലാഭം ഒരു മാസത്തില്‍ 81 രൂപയും, മുന്ന് മാസത്തില്‍ 243 രൂപയും ഒരു് വര്‍ഷത്തില്‍ 972 രൂപയും ആയിരിക്കും. തുടക്ക ചിലവിലുള്ള വ്യത്യാസം കണക്കാകിയാല്‍ ഒരു വര്‍ഷത്തില്‍ 572 ലാഭം ഉണ്ടാകും. അതായത് സി എഫ് എല്‍ വിളക്കിന്റെ തുടക്ക ചിലവിന്റെ പകുതിയില്‍ അധികം ലാഭം കിട്ടുമെന്ന് കാണാം.
സി എഫ് എലിന്ടെ മറ്റു പ്രത്യേകതകള്‍.
മെച്ചങ്ങള്‍
1. ബള്‍ബുകള്‍ പോലെ ചൂടാകുന്നില്ല.
2. സാധാരണ ബള്‍ബുകളെ ക്കാള്‍ പത്തിരട്ടി കാലം നില നില്കുന്നു.
3. ഉപയോഗിക്കുന്ന ഉര്ജം 70% ലധികം കുറവ്.
4. സാധാരണ ബള്‍ബുകളെക്കാള്‍ നല്ല വെളിച്ചം തരുന്നു.
5. വായിക്കാനുപയോഗിക്കുന്ന ടേബിള്‍ ലാമ്പായി വളരെ നല്ലത്.
ദൂഷ്യങ്ങള്
1. വെളിച്ചം കുറയ്ക്കാനുള്ള ദിമ്മാര്‍ സ്വിച്ചുമായി ഉപയോഗിക്കാന്‍ പറ്റുകയില്ല.
2. വില കുറഞ്ഞ തരം സി എഫ് എല്‍ പെട്ടെന്ന് ചീത്തയാകുന്നു. നല്ല ബ്രാന്‍ഡുകള്‍ വാങ്ങണം.
ഇപ്പോള്‍ ഒരു വര്ഷം ഗാരന്റിയുള്ളത് കിട്ടുന്നുണ്ട്.
3. സ്വിച്ചിട്ടു കഴിഞ്ഞു ഒന്നു രണ്ടു മിനിട്ടു കഴിഞ്ഞേ വെളിച്ചം തരുന്നുള്ളൂ.
4. ചെറിയ അളവ് മെര്കുറി ഇതില്‍ അടങ്ങിയിരിക്കുന്നു, പരിസരവാദികള്‍ വഴക്കുണ്ടാക്കേണ്ട, വളരെ കുറച്ചു
മാത്രം.

Comments

മെച്ചങ്ങള്‍ ഒന്നുകൂടിയുണ്ട്: കുറഞ്ഞ വോള്‍ട്ടേജിലും നന്നായി പ്രകാശിക്കുന്നു..(ഫ്ലൂറസെന്റ് ട്യൂബുകള്‍ പ്രകാശിക്കില്ലല്ലോ)
പിന്നെ ഇപ്പോള്‍ ഒരു കൂട്ടം LED bulbukal അടങ്ങിയ ലൈറ്റുകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. പ്രചാരത്തിലായിട്ടില്ല. കുറഞ്ഞ വോള്‍ട്ടജ് ഉപഭോഗമാണിവയുടെ പ്രത്യേകത. ഇവയ്ക്ക് വിലയിത്തിരി കൂടുതലാണെങ്കിലും CFL നെക്കാളും മൂന്നിരട്ടി ആയുസുണ്ടാകും. നല്ല പ്രകാശവും തരും.

വിജ്ഞാനപ്രദമായ പോസ്റ്റിനു ഒരിക്കല്‍ കൂടി നന്ദി...
എന്റെ വീട്ടില്‍ എല്ലാം സി.എഫ്.എല്‍. വിളക്കുകളാണ്.

സി.എഫ്.എലിന്റെ വര്‍ദ്ധിച്ചു വരുന്ന സ്വീകാരത കണക്കിലെടുത്തു, കമ്പനികള്‍ മത്സരം തുടങ്ങിയിട്ടുണ്ട്. ഈ മത്സരത്തിന്റെ ഭാഗമായി ഏറ്റവും അത്യാവശ്യ ഘടങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഇവയിപ്പോള്‍ വിപണിയിലെത്തുന്നത്. ഇതു മൂലം ഉണ്ടാവുന്ന പലദോഷങ്ങളേക്കുറിച്ചും നമ്മള്‍ ബോധവന്മാരല്ല.

ഹൈ ഫ്രീക്വസിയിലുള്ള ഉയര്‍ന്ന വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഉപകരണം എന്ന നിലയില്‍ , ഇവ സപ്പ്ലേ ലൈനില്‍ ഉണ്ടാക്കുന്ന റേഡിയോ ഇന്റര്‍ഫെറന്‍സ്, മൊത്തം വീട്ടില്‍ ഉണ്ടാവുന്ന റേഡിയോ ഇന്റെര്‍ഫെറന്‍സ്, പവര്‍ ഫക്റ്റര്‍ പ്രശനങ്ങള്‍ ഇവ ചില ഉദാഹരണങ്ങള്‍ മാത്രം.

ഇതിലും കൂടുതലാണ് ഇവ ഉപേക്ഷിക്കുമ്പോഴുള്ള അശ്രദ്ധ. ഇതില്‍ അടങ്ങിയിരിക്കുന്ന ഫ്ലൂറസെന്റ് വസ്തൂ മണ്ണിനെന്തായാലും ദോഷം തന്നെ.

വ്യക്തമായ മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നു സൂചിപ്പിച്ചെന്നു മാത്രം
LED വിളക്കുകളെ പറ്റി പിന്നൊരു ലക്കത്തില്‍ പറയുന്നുണ്ട്. പലപ്പോഴും പുതിയ സാധനങ്ങല്ക് ആവശ്യമായ quality control ഇല്ല എന്നത് ശരിക്കും ഒരു പ്രശ്നമാണ്. പൊതുജനങ്ങള്‍ സ്വയം തീരുമാനികട്ടെ എന്നായിരിക്കും. അവര്‍ കബളിപ്പിക്കപ്പെടുന്നതില്‍ ആര്‍ക് ചേതം?
സാധാരണ ബള്‍ബുകള്‍ മുന്ന് മാസമെന്കിലും നിന്നാല്‍ ഭാഗ്യം

അങ്ങിനെയാണോ? എന്‍റെ അനുഭവത്തില്‍ നേരേ തിരിച്ചാണ്, ഗാരണ്ടിയുള്ള സി.എഫ്.എല്‍ പോലും 2 വര്‍ഷത്തിലധികം നില്‍ക്കാറില്ല.
പക്ഷേ സാധാരണ ബള്‍ബുകളും റ്റ്യൂബ് ലൈറ്റുകളും വളരെയധികം വര്‍ഷങ്ങള്‍ നില്‍ക്കാറുമുണ്ട്.
എന്നിരുന്നാലും സി.എഫ്.എല്‍ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധി വരെ ലാഭം ആണ്. എന്നാല്‍ കേരളത്തിലെ വൈദ്യുതിവ്യതിയാനം മൂലം സാമ്പത്തികലാഭം ഉണ്ടാവാറില്ല.

Popular posts from this blog

ഊർജ സംരക്ഷണം അടുക്കളയിൽ

1.  പാചകം ചെയ്യാനുള്ളവ എല്ലാം തയാറാക്കി വെച്ചതിനു ശേഷം   അടുപ്പു ഓൺ ആക്കുക.  എല്ലാം തുടർച്ചയായി പാകം ചെയ്യുക  2. പയറുവർഗങ്ങളും  അരി ഇവ പന്ത്രണ്ടു മണിക്കൂർ മുമ്പു വെള്ളത്തിൽ കുതിരാൻ വെച്ചാൽ വേഗം വെന്തുകിട്ടും. 3.പ്രെഷർ കുക്കർ  ഉപയോഗിക്കുക, പല തട്ടുകളിൽ ആയി ഒന്നിൽ കൂടുതൽ സാധനങ്ങൾ വേവിക്കാൻ ശ്രമിക്കുക. 4.പാചകത്തിനു പരന്ന പാത്രങ്ങൾ ഉപയോഗിക്കുക, ചെമ്പുപാത്രങ്ങൾ നല്ലതു. 5. അരിയും മറ്റും വേവിക്കാൻ ആവശ്യമുള്ളത്ര  കുറച്ചുു വെള്ളം മാത്രം ഉപയോഗിക്കുക. 6. ഫ്രിഡ്ജിന്റെ വാതൽ ഇടക്കിടക്കു തുറക്കരുതു. പവർ കട്ടു സമയത്തു തുറക്കുകയേ അരുതു. അതിൽ സാധനങ്ങൾ കൂടുതൽ  തണുപ്പു തു   ആവശ്യമുള്ളതു മുകളിലും മറ്റുള്ളവ താഴെയും വയ്ക്കുക. സാധനം ചീത്തയാവുകയും ഇല്ല.  7. തണുത്ത ഭക്ഷണം കുറച്ചുനേരം പുറത്തു വച്ചതിനു ശേഷം ചൂടാക്കുക.  8.ഓരോ ദിവസവും ആവശ്യമുള്ളത്ര മാത്രം ഭക്ഷണം പാകം ചെയ്യുക. ദുർവ്വ്യയവം ഒഴിവാക്കാം, ആരോഗ്യത്തിനും നല്ലതു.  9.വെള്ളം ചൂടാക്കാൻ സൂര്യപ്രകാശം ഉപയോഗിക്കുക, ( സോളാർ ഹീറ്റർ) . വൈദ്യുത ഹീറ്ററിൽ ഇൻസ്റ്റന്റ് ഹീറ്റർ ആണു നല്ലതു, സംഭരണി ഉള്ളതല്ല. ആവശ്യത്തില്ക് അധികം വെള്ളം ചൂടാക്കുന്നതൊ

വൈദ്യുതിയുടെ ഉപയോഗം കുറക്കാന്‍ - പാഠം ഒന്നു

ആവശ്യമില്ലാത്തപോള് ‍ ഉപകരണങ്ങള് ‍ ഓഫ് ചെയ്യുക . വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാന് ‍ ഏറ്റവും എളുപ്പമുള്ള വഴി ആവശ്യമില്ലാത്തപോള് ‍ വൈദ്യുത ഉപകരണങ്ങള് ‍ ഓഫ് ചെയ്തിടുക എന്നത് തന്നെയാണ് . ഒരു വീട്ടില് ‍ സാധാരണ കാണുന്ന കാഴ്ചകള് ‍ നോക്കുക . 1. ടി വി പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു , പക്ഷെ ആരും കാണാന് ‍ ഇല്ല . 2. ഫാന് ‍ കറങ്ങിക്കൊണ്ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . 3. വിളക്ക് കത്തിക്കൊണ് ‍ ടിരിക്കുന്നു , മുറിയില് ‍ ആരും ഇല്ല . ഇത്തരം അനാവശ്യ ചിലവുകള് ‍ ഒഴിവാക്കി കൂടെ ? ടി വി ആരും കാണാന് ‍ ഇല്ലാത്തപോള് ‍ ഓഫ് ചെയ്തുകുടെ ? മുറിയില് ‍ നിന്നും അവസാനം പുറത്തിറങ്ങുന്ന ആള്കെങ്കിലും ഫാന് ‍ ഓഫ് ചെയ്തുകുടെ ? ആരും ഇല്ലാത്ത മുറികളില് ‍ എന്തിനാണ് വിളക്ക് കത്തുന്നത് ? നമ്മുടെ വീടുകളില് ‍ ഒരു യുനിടു വൈദ്യുതി നല് ‍ കാന് ‍ ഏകദേശം രണ്ടു യുനിടു വൈദ്യുതി ഉല്പാദിപ്പിക്കേണ് ‍ ടി വരുന്നു പലപ്പോഴും . അത് കൊണ്ടു നമുക്കു ലാഭം ഉണ്ടാകുന്നതിനോടൊപ്പം വൈദ്യുത ബോര് ‍ ഡിനും ലാഭം ഉണ്ടാകുന്നു .

എര്‍ത്തിങ്ങ്‌ എന്തിന് എങ്ങനെ?

എര്തിംഗ് എന്ന് പറഞ്ഞാല്‍ ഭു‌മിയുമായി ബന്ധിപ്പിക്കല്‍ എന്നാണ് അര്‍ത്ഥം. നമ്മുടെ വീട്ടിലെ വൈദ്യത ബന്ധത്തിന്റെ ഒരു അനിവാര്യ ഘടകം ആണ് എര്തിംഗ്. ഇന്നത്തെ വീ്ടുകളില്‍ വിവിധ തരം വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു. പച്ച്ക്കരിയും മത്സ്യ മാംസാദികളും കേടു കുടാതെ സുക്ഷിക്കാന്‍ ഫ്രിട്ജു, വെള്ളം ചുടാക്കാന്‍ ഹിടര്‍, വസ്ത്രം ഇസ്തിരി ഇടാന്‍ ഇസ്തിരിപ്പെട്ടി ഇങ്ങനെ പലതും. ഇവയില്‍ പലതും നമ്മള്‍ നേരിട്ടു കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഈ ഉപകരണത്തില്‍ നിന്നും നമുക്കു വൈദ്യുത ഷോക്ക് കിട്ടാന്‍ സാധ്യതയുണ്ട്. ഷോക്കും അതില്‍ നിന്നുള്ള ജീവാപായവും ഒഴിവാക്കാന്‍ ആണ് വീട്ടില്‍ നല്ല രിതിയില്‍ എര്‍ത്തിങ്ങ്‌ വേണമെന്നു പറയുന്നതു. മുന്‍പൊരു ബ്ലോഗില്‍ പറഞ്ഞതുപോലെ വീട്ടിലുള്ള മിക്കവാറും എല്ലാ വൈദ്യുത ഉപകരണങ്ഗ്ഗളിലും വൈദ്യുതി എത്തിക്കുന്നത് രണ്ടു കമ്പിയില്‍ കൂടി ആണ്. ഫെയിസും ന്യുട്രലും എന്നാണു ഈ രണ്ടു വയറിനു പറയുക. ന്യുട്രലില്‍ തൊട്ടാല്‍ സാധാരണ വൈദ്യുതി ഷോക്ക് കിട്ടുകയില്ല. എന്നാല്‍ ഫെയിസില്‍ നല്ല ഷോക്ക് കിട്ടുകയും ചെയ്യും. എന്നാല്‍ ഇസ്തിരിപ്പെട്ടി, ഹീടര്‍ , ഫ്രിട്ജു ഇവയിലേക്കു വൈദ്യുതി കൊ